‘ആ ഗോപിയെ വിട്ടതിനു ശേഷമാണ് നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടായത്’; കൂടുതൽ ആക്റ്റീവ് ആയി കാണുന്നു; മറുപടി നൽകി അഭയ ഹിരൺമയി

തന്റെ പേഴ്‌സണൽ ലൈഫിനെ വിമർശിച്ചവർക്കു മറുപടി നൽകി ഗായിക അഭയ ഹിരൺമയി. അമ്മയ്ക്കൊപ്പം പാട്ടു പാടുന്നതിന്റെ വീഡിയോ പങ്കുവച്ചിരുന്നു.ഇയതിനു പിന്നാലെ ഗോപി സുന്ദറുമായുള്ള പ്രണയത്തെയും വേർപിരിയലിനെയും കുറിച്ചുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ തന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന വിമർശന കമന്റുകൾക്ക് അഭയ മറുപടി നൽകി.

ALSO READ: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

‘ആ ഗോപിയെ വിട്ടതിനു ശേഷമാണ് നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടായത്’ എന്ന കമന്റിനു അതെങ്ങനെ നിങ്ങൾക്കു പറയാൻ സാധിക്കും എന്നാണ് അഭയ തിരിച്ചു ചോദിച്ചത്.‘നിങ്ങളെ ഇപ്പോൾ കൂടുതൽ സന്തോഷവതിയായി ആക്റ്റീവ് ആയി കാണുന്നു’ എന്ന കമന്റിനു താൻ മുൻപും അങ്ങനെ തന്നെയായിരുന്നുവെന്നും സ്വകാര്യജീവിതം പരസ്യപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ലെന്നും അഭയ പറഞ്ഞു.‘നിങ്ങളുടെ കാര്യങ്ങൾ ചെയ്യാൻ എല്ലാവിധ ആശംസകളും. അങ്ങനെ മിസ്റ്റർ ഗോപി സുന്ദറിൽ നിന്ന് കുറച്ച് ശ്രദ്ധ നേടുക’ എന്നാണ് മറ്റൊരു നിന്നും കമന്റ്. ‘താങ്കൾ എന്താണ് അദ്ദേഹത്തെക്കുറിച്ചോർത്തു വിഷമിക്കുന്നത്? അദ്ദേഹം സ്വന്തം ജീവിതം ജീവിക്കട്ടെ’ എന്ന് അഭയ പറഞ്ഞു.

അമ്മ ലതിക മോഹനൊപ്പം ഒരു കൃതി ആലപിക്കുന്നതിന്റെ ഹൃദ്യമായ വിഡിയോ ആണ് അഭയ ഹിരൺമയി പങ്കുവച്ചത്. ലതികയെ, ഗുരു നെയ്യാറ്റിങ്കര മോഹനചന്ദ്രൻ പഠിപ്പിച്ച ക‍ൃതിയാണിത്. ഓർമവച്ച കാലം മുതൽ താൻ മൂളി നടക്കുന്ന കൃതിയാണിതെന്ന് അഭയ വീഡിയോ പങ്കുവെച്ച് കുറിച്ചത്.

ALSO READ:സംസ്ഥാനത്തെ ആദ്യ എഐ തട്ടിപ്പ് കേസ്; പ്രധാന പ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News