കേരളത്തിന്റെ ഒന്നാകെയുള്ള കാത്തിരിപ്പിനൊടുവില്‍ അബിഗേലിനെ അവസാനം കണ്ടുകിട്ടി. അബിഗേലിനെ കണ്ടുകിട്ടിയതിന്റെ സന്തോഷം ഒരു മനുഷ്യന്‍ പങ്ക് വച്ചത് കോഴിക്കോട് പൊലീസ് കണ്ട്രോള്‍ റൂമില്‍ ഒരു പെട്ടി ചോക്ലേറ്റ് വിതരണം നടത്തിയാണ്. ‘എനിക്ക് കൊല്ലത്ത് പോകാന്‍ കഴിയില്ല സാറെ, അവിടത്തെ പൊലീസിന് വേണ്ടി നിങ്ങള്‍ ഇത് സ്വീകരിക്കണം.. എന്റെ സന്തോഷത്തിന് ‘ ഇങ്ങനെയായിരുന്നു പൊലീസിന് മധുരം വിതരണം ചെയ്ത ആളുകളുടെ പ്രതികരണം.
READ ALSO:17 നിര്‍ണായക ദിവസങ്ങള്‍, ഒടുവില്‍ ജീവിതത്തിലേക്ക് ചുവടുവെച്ച് തൊഴിലാളികള്‍
മുഴുവന്‍ മലയാളിയുടെയും സന്തോഷകണ്ണീരാണ് ആ മനുഷ്യന്റെ വാക്കുകളില്‍ കണ്ടത്. കേരള പൊലീസിന് മാത്രം സാധ്യമായ രക്ഷാപ്രവര്‍ത്തനമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളം കണ്ടത്. വിശ്രമമില്ലാതെയുള്ള പഴുതടച്ച തെരച്ചിലില്‍ ക്രിമിനലുകള്‍ക്ക് നില്‍ക്കകള്ളിയില്ലാതെ കുഞ്ഞിനെ ഉപേക്ഷിച്ചുപോവേണ്ടിവരികയായിരുന്നു. ഇന്നലെയും ഇന്നുമായി കുട്ടിയെ രക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളികളായ കേരളത്തിലെ പൊലീസുദ്യോഗസ്ഥര്‍ക്കും, പൊലീസിനൊപ്പം ചേര്‍ന്ന മനുഷ്യസ്‌നേഹികള്‍ക്കും നന്ദി അറിയിക്കുകയാണ് ഏവരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here