ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വഖഫ് ബോര്‍ഡുകളെ ഇല്ലാതാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല: മന്ത്രി വി അബ്ദുറഹിമാന്‍

V Abdurahiman

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വഖഫ് ബോര്‍ഡുകളെ ഇല്ലാതാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ആര്‍ട്ടിക്കിള്‍ 26 നല്‍കുന്ന അവകാശം ലംഘിക്കുന്നതാണ് പുതിയ വഖഫ് ബോര്‍ഡ് ഭേദഗതി ബില്‍. കോടിക്കണക്കിന് സ്വത്തുകള്‍ അന്യാധീനപ്പെടും. 18 ലക്ഷത്തോളം ഹെക്ടര്‍ സ്ഥലം നഷ്ടപ്പെടും. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ വളരെ മികച്ച രീതിയിലാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തനം നടത്തുന്നത്. അതുകൊണ്ട് ഭേദഗതി പിന്‍വലിക്കണം- മന്ത്രി വി അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു.

ALSO READ:സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതി; നടന്‍ ബാലയ്ക്ക് ജാമ്യം

വഖഫ് ബോര്‍ഡ് നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയത് ഒറ്റക്കെട്ടായാണ്. അധികാരം നഷ്ടപ്പെട്ട് വഖഫ് ബോര്‍ഡുകളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാകും. വഖഫ് സ്വത്തുക്കളും അന്യാധീനപ്പെടുന്ന അവസ്ഥ വരും. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വഖഫ് ബോര്‍ഡുകളെ ഇല്ലാതാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയെ എതിര്‍പ്പും ആശങ്കയും അറിയിച്ചു. ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിക്ക് മുന്നില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്, അതില്‍ പ്രതീക്ഷയുണ്ട്- മന്ത്രി പറഞ്ഞു.

ALSO READ:ബാബ സിദ്ദിഖിയുടെ മരണം; പ്രായപൂർത്തിയായിട്ടില്ലെന്ന് പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News