കരുവന്നൂരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലിനാണ് ഇ ഡിയുടെ ശ്രമം: മുഖ്യമന്ത്രി

കരുവന്നൂരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലിനാണ് ഇ ഡിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണ് ഇ ഡി നടത്തുന്നത്. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ സഹകരണ മേഖല മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഇത് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടപെടലുകള്‍ നേരത്തെ ആരംഭിച്ചിരുന്നു. സഹകരണ മേഖലയാകെ കുഴപ്പത്തിലാണ് എന്ന പ്രതീതി സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം. ക്രൈംബ്രാഞ്ച് അന്വേഷണം കൃത്യമായ രീതിയില്‍ നടക്കുന്ന സമയത്തെ ഇ ഡിയുടെ രംഗപ്രവേശം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

READ ALSO:നവകേരള സദസ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത് നിര്‍ഭാഗ്യകരമായ നിലപാട്: മുഖ്യമന്ത്രി

അതേസമയം നിയമസഭ ചര്‍ച്ച ചെയ്ത് പാസ്സാക്കുന്ന ബില്ലുകളില്‍ ഒപ്പിടാതെ കാലതാമസം വരുത്തുന്ന ഗവര്‍ണറുടെ നടപടി പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എട്ടു ബില്ലുകളാണ് ഗവര്‍ണറുടെ ഒപ്പിനായി കാത്തുകിടക്കുന്നത്. ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം ബന്ധപ്പെട്ട മന്ത്രിമാര്‍ നല്‍കിയിട്ടും ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതായും മുഖ്യമന്ത്രി വിമര്‍ശിച്ചു. നിയമപരമായ സഹായം തേടാതെ മറ്റൊന്നും ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

READ ALSO:സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കും: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News