ഇസ്രായേല്‍ ഹമാസ് യുദ്ധം; ഗാസ സിറ്റിയിലെ ആശുപത്രിയ്ക്കു നേരെ വ്യോമാക്രമണം, അഞ്ഞൂറോളം മരണം

ഇസ്രായേല്‍ ഹമാസ് യുദ്ധം തുടരുന്നു. ഗാസ സിറ്റിയിലെ ആശുപത്രിയ്ക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യവകുപ്പ് അധികൃതര്‍. അല്‍ അഹ്‌ലി അല്‍ അറബി ആശുപത്രിയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.

Also Read; ധീരജ് ഇനിയും ആവര്‍ത്തിക്കും; കൊലവിളിയുമായി വീണ്ടും കെഎസ്‌യു

ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ എന്ന് പാലസ്തീന്‍ ആരോപിച്ചു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. എന്നാല്‍ പാലസ്തീന്‍റെ ആരോപണം ഇസ്രായേല്‍ നിഷേധിച്ചു. ഗാസയില്‍ നിന്നുള്ള റോക്കറ്റ് ലക്ഷ്യം തെറ്റിയെതെന്നാണ് ഇസ്രായേല്‍ പറഞ്ഞു. അതേസമയം ആക്രമണത്തെ അറബ് രാജ്യങ്ങളടക്കം അപലപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News