അഞ്ച് ലക്ഷത്തോളം ഓണക്കിറ്റുകള്‍ വിതരണം ചെയ്തു; മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് ഇതുവരെ 5 ലക്ഷത്തോളം ഓണക്കിറ്റുകള്‍ വിതരണം ചെയ്തുവെന്ന് മന്ത്രി ജി ആര്‍ അനില്‍. ഇന്ന് മാത്രം 2,41,000 കിറ്റുകള്‍ വിതരണം ചെയ്തു. 136 ആദിവാസി ഊരുകളിലും കിറ്റുകള്‍ എത്തിച്ചു. കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അടുത്ത പ്രവര്‍ത്തി ദിവസം വാങ്ങാമെന്നും മന്ത്രി അറിയിച്ചു.

Also Read: ആലപ്പുഴ പള്ളിപ്പാട് അയല്‍വാസിയെ വെടിവെച്ചുകൊന്നു

ഓണക്കിറ്റ് വിതരണത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍. എല്ലാ അര്‍ഹര്‍ക്കും കിറ്റ് ലഭിക്കും. കോട്ടയത്തുള്ളവര്‍ക്ക് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുശേഷം കിറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഓണക്കിറ്റ് വിതരണമില്ലെന്നും റേഷന്‍ വിതരണം തടസ്സപ്പെട്ടെന്നും സപ്ലൈക്കോയില്‍ സാധനങ്ങളില്ലെന്നും പ്രചരിപ്പിച്ച് നാട്ടില്‍ ഭീതി വിതയ്ക്കരുത്. കിറ്റ് നല്‍കാനോ റേഷന്‍ വിതരണത്തിനോ നിലവില്‍ യാതൊരു പ്രശ്‌നവുമില്ല.

ഇന്നുതന്നെ ബാക്കിയുള്ളവര്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ണമാകും. ഉദ്യോഗസ്ഥരും റേഷന്‍കടക്കാരുമെല്ലാം അവധിദിവസങ്ങളിലും പ്രവര്‍ത്തിക്കുകയാണ് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News