‘കാലം സാക്ഷി ചരിത്രം സാക്ഷി…’; ചുള്ളിക്കാടിന്റെ കവിതയ്‌ക്ക് പിന്നാലേ സോഷ്യൽ മീഡിയ ചര്‍ച്ചയാക്കി ‘മുദ്രാവാക്യം’, എൻപി ചന്ദ്രശേഖരന്‍റെ രചന 1982ല്‍

ദേശാഭിമാനി വാരികയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഒരു മുദ്രാവാക്യക്കവിത’ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനിടെയിലാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാറി മാറി വിളിച്ച ‘രണഭൂമികളിലെ രക്തം സാക്ഷി, രക്തസാക്ഷി കുടീരം സാക്ഷി’, എന്ന മുദ്രാവാക്യത്തിന് കാരണമായ ഒരു കവിതയും, കവിയും വീണ്ടും ചർച്ചകളിലേക്ക് കടന്നുവരുന്നത്. എസ്‌.എഫ്‌.ഐയുടെ രക്തസാക്ഷി കെ.ആര്‍ തോമസിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ‘മുദ്രാവാക്യം’ കവിതയാണ് ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. പ്രമുഖ മാധ്യമപ്രവർത്തകനും, കവിയുമായ എൻ.പി ചന്ദ്രശേഖരനാണ് ആ വരികള്‍ക്ക് പിന്നില്‍.

ALSO READ ;തിങ്കളാഴ്ച ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

തൃശൂര്‍ ഗവണ്‍മെന്‍റ് ആര്‍ട്‌സ് കോളേജിലെ യൂണിയന്‍ ചെയര്‍മാനായിരുന്ന തോമസിനെ 1981 നവംബർ മൂന്നിന് ആര്‍.എസ്‌.എസ് കൊലപ്പെടുത്തുകയായിരുന്നു. സഹപ്രവര്‍ത്തകന്‍ കൂടിയായ കെ.ആര്‍ തോമസിനുള്ള സമര്‍പ്പണമായിട്ടാണ് എന്‍.പി ചന്ദ്രശേഖരന്‍ 1982ല്‍ ഈ കവിത എ‍ഴുതിയത്. പില്‍ക്കാലത്ത് യുവതയെ ആവേശം കൊള്ളിക്കുന്ന മുദ്രാവാക്യമായി വരികള്‍ മാറി. കാലത്തെ അതിജീവിക്കുന്ന കമ്മ്യൂണിസം എന്ന ആശയത്തെ ഉൾക്കൊള്ളുന്ന ജനത തൊണ്ടപൊട്ടുന്ന ശബ്‌ദത്തില്‍ ഈ കാലത്തും ഏറ്റുവിളിക്കുന്ന മുദ്രാവാക്യമാണിത്.

ALSO READ ;സംസ്ഥാന പൊലീസ് മേധാവി ശനിയാഴ്ച ശബരിമല സന്ദര്‍ശിക്കും

ഇപ്പോഴും എസ്‌.എഫ്.ഐ, ഡി.വൈ.എഫ്‌.ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനകളുടെ ഏറ്റവും ശ്രദ്ധേയമായ മുദ്രാവാക്യങ്ങളിൽ ഒന്നാണ് ചന്ദ്രശേഖരന്‍റെ ഈ വരികൾ. കവിതയിലെ വരികളാണ് മുദ്രാവാക്യമായി മാറിയതെന്നും എ‍ഴുതിയത് എൻ.പി ചന്ദ്രശേഖരൻ എന്ന മുതിർന്ന മാധ്യമപ്രവർത്തകനാണെന്നുമുള്ള വിവരം പലരും തിരിച്ചറിയുന്നത് ഇപ്പോ‍ഴാണ്.

കെ.ആർ തോമസ് രക്തസാക്ഷിയായതിന് പിന്നാലേ നടന്ന എസ്‌.എഫ്‌.ഐ ജില്ലാ സമ്മേളനം അവസാനിക്കുമ്പോൾ വിരാമമുദ്രാവാക്യമായി വിളിക്കാൻ എഴുതിയ വരികളാണിത്. തോമസ് ഉണ്ടാകേണ്ടിയിരുന്ന, തോമസ് ഇല്ലാത്ത, സമ്മേളന വേദിയിലിരുന്ന് എഴുതിയതിന്‍റെ വൈകാരികത മുഴുവൻ ആ വരികളിൽ കലർന്നുവെന്ന് കവി ഓർക്കുന്നു.

എൻ.പി ചന്ദ്രശേഖരൻ എഴുതിയ കവിതയുടെ പൂര്‍ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News