ന്യൂ ജനറേഷനുമായി വരാനൊരുങ്ങി മാരുതി സുസുക്കി

അടുത്ത ജനറേഷനുമായി വരാനൊരുങ്ങി മാരുതി സുസുക്കി ഡിസയര്‍. ഈ വര്‍ഷം പകുതിയാകുമ്പോള്‍ പുതിയ മോഡല്‍ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.സുസുക്കിയുടെ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമിന്റെ വളരെയധികം പരിഷ്‌ക്കരിച്ച പതിപ്പ് 2024 മാരുതി ഡിസയറിലും ഉണ്ടാകും.

ഇതിന്റെ ഫ്രണ്ട്, റിയര്‍ പ്രൊഫൈലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തും. കോംപാക്റ്റ് സെഡാനില്‍ പുതുതായി രൂപകല്‍പ്പന ചെയ്തതും വലുതുമായ ഫ്രണ്ട് ഗ്രില്ലും, പ്രകടമായ ക്രീസുകളുള്ള പുതുക്കിയ ഫ്രണ്ട് ബമ്പറും ഒരു ക്ലാംഷെല്‍ ബോണറ്റും ഫീച്ചര്‍ ചെയ്യും. പുതുതായി രൂപകല്‍പ്പന ചെയ്ത അഞ്ച് സ്‌പോക്ക് അലോയ് വീലുകള്‍, പുതിയ ഡോര്‍ ഡിസൈന്‍, തൂണുകള്‍ എന്നിവ ഉപയോഗിച്ച് സൈഡ് പ്രൊഫൈല്‍ പരിഷ്‌കരിക്കും.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാര്‍; അധികസുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേന

നവീകരിച്ച ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ എംഐഡിയുള്ള പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടോഗിള്‍-സ്‌റ്റൈല്‍ നിയന്ത്രണങ്ങളുള്ള ഓട്ടോമാറ്റിക് എസി, പുതിയ സ്റ്റിയറിംഗ് വീല്‍, റിയര്‍ എയര്‍കോണ്‍ വെന്റുകള്‍ എന്നിവയ്ക്കൊപ്പം കോംപാക്റ്റ് സെഡാന് 360 ഡിഗ്രി ക്യാമറയും ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News