മാരുതി സുസുക്കിയുടെ എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലിങ് സബ് കോംപാക്ട് സെഡാൻ മോഡലാണ് ഡിസയർ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ വാഹനം വിപണിയിലെത്തി. ഗ്ലോബൽ എൻസിഎപിയിൽ ഫൈവ് സ്റ്റാർ സുരക്ഷാ നേടിയ മാരുതി സുസുക്കിയുടെ ആദ്യ മോഡലുമാണ് ഡിസയർ.
6.79 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഈ കാര്‍ പുറത്തിറങ്ങിയത്. ടോപ് സ്പെക് വേരിയന്റിന് 10.14 ലക്ഷം രൂപയും. കിടിലന്‍ സ്റ്റൈലിംഗും സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വരുന്ന കാർ. LXi, VXi, ZXi, ZXi പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എത്തുന്നത്. ഗാലന്റ് റെഡ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, മാഗ്മ ഗ്രേ, ബ്ലൂയിഷ് ബ്ലാക്ക്, നട്മഗ് ബ്രൗണ്‍, അല്ലൂറിംഗ് ബ്ലൂ എന്നിങ്ങനെ മൊത്തം ഏഴ് കളര്‍ ഓപ്ഷനുകളില്‍ കാര്‍ ലഭിക്കും.
Also Read: ഫോർഡ്‌പാസ് സേവനങ്ങൾ അവസാനിപ്പിക്കാൻ ഫോർഡ്
ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ VXi വേരിയന്റിനാണ് ഏറ്റവും കൂടുതൽ ബുക്കിങ് ലഭിച്ചിട്ടുള്ളത്. ZXi, ZXi പ്ലസ് എന്നിവയാണ് ഡിസയറിന്റെ ടോപ് വേരിയന്റുകൾ. LXi യാണ് ബേസ് വേരിയന്റ്. ടോപ് വേരിയന്റുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന VXi വേരിയന്റിൽ അത്യാവശം ഫീച്ചറുകൾ എല്ലാം ഉണ്ട്. ബേസ് വേരിയന്റായ LXi യിൽ നിരവധി ഫീച്ചറുകള്‍ കുറവാണ് താനും.
അതിനാൽ തന്നെ വാല്യു ഫോര്‍ മണി എന്ന് പറയാവുന്ന വേരിയന്റ് VXi യാണ്. മുന്‍വശത്ത് ക്രോം ഘടകമുള്ള ഗ്രില്‍ ഏരിയയും ബോഡി കളറിലുള്ള ഒആര്‍വിഎമ്മും, ബോഡി കളറില്‍ നല്‍കിയിരിക്കുന്ന ഡോര്‍ ഹാന്‍ഡില്‍ ഏരിയയില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററും VXi ക്ക് നൽകിയിട്ടുണ്ട്. OTA അപ്‌ഡേറ്റുകളുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, സ്റ്റീൽ വീലുകളും നൽകിയിട്ടുണ്ട്.
ഡിസയറിന്റെ VXi വേരിയന്റിന് 7.79 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഓൺ റോഡ് ഏകദേശം 9.29 ലക്ഷം രൂപ വിലവരും. ഇതിന്റെ സിഎന്‍ജി ഓപ്ഷനും ലഭ്യമാണ്. ഏകദേശം 10.25 ലക്ഷം രൂപയാണ് VXi സിഎന്‍ജിയുടെ ഓണ്‍റോഡ് വില വരിക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here