ഫിലിപ്പീൻ തലസ്ഥാനത്തിനടുത്തുള്ള തടാകത്തിൽ വ്യാഴാഴ്ച ബോട്ട് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ 30 ഓളം പേർ മരിച്ചതായും 40 യാത്രക്കാരെ രക്ഷപ്പെടുത്തിയതായും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. ഫിലിപ്പീനിലെ ബിനാങ്കോനനിലെ ബാരംഗേ കലിനാവനിൽ നിന്ന് 50 മീറ്റർ അകലെ ‘എംബിസിഎ പ്രിൻസസ് അയ’ എന്ന ബോട്ടാണ് മറിഞ്ഞത്.
also read :സൈനിക പരേഡിൽ ആണവ ശേഷിയുള്ള മിസൈലുകളും ഡ്രോണുകളും പ്രദർശിപ്പിച്ച് ഉത്തര കൊറിയ
പുലർച്ചെ 1 മണിയോടെയാണ് അപകടം സംഭവിച്ചത്. യാത്രക്കാരുമായി പോയ മോട്ടോർ ഘടിപ്പിച്ച ബോട്ട് ശക്തമായ കാറ്റിൽ തകരുകയും , യാത്രക്കാർ പരിഭ്രാന്തരായതോടെ ബോട്ട് മറിഞ്ഞു വീഴുകയുമായിരുന്നു.
രക്ഷപ്പെടുത്തിയ വ്യക്തികളുടെയും അപകടത്തിൽപ്പെട്ടവരുടെയും എണ്ണം ഇതുവരെ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, പ്രദേശത്ത് തെരച്ചിലും ര ക്ഷാപ്രവർത്തനവും തുടരുകയാണെന്നും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here