ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനായിട്ടുള്ള മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂർത്തിയായതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. പാക്കിങ് പൂർത്തിയായ കിറ്റുകൾ വിതറാം ചെയ്യുന്നതിനായി ഇന്ന് തന്നെ റേഷൻ കടകളിൽ എത്തിക്കും. നാളെയും മറ്റന്നാളുമായി കിറ്റ് വിതരണം പൂർത്തിയാക്കുവാനാണ് തീരുമാനം. നാളെയോടെ എല്ലാ കടകളിലും കിറ്റ് എത്തിക്കാനും നിർദേശം നൽകി.
also read:ഷാജന്‍ സ്കറിയ അറസ്റ്റില്‍; നിലമ്പൂര്‍ പൊലീസ് ജാമ്യം നല്‍കി വിട്ടപ്പോള്‍ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു
അതേസമയം ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും മന്ത്രി നിർദേശിച്ചു. ഭക്ഷ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ഭക്ഷ്യ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.
also read:പ്രഗ്ഗയല്ലെങ്കില്‍ വേറാര്: പ്രഗ്നാനന്ദയെ പുകഴ്ത്തി മാഗ്നസ് കാള്‍സണ്‍
തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പ് വരെ 13 ഇനങ്ങൾ അടങ്ങുന്നതാണ് കിറ്റ്. തുണി സഞ്ചിയുൾപ്പെടെ പതിനാലിനം കണക്കാക്കിയാണ് കിറ്റ് തയ്യാറാക്കുന്നത്. കിറ്റ് തയ്യാറാക്കാൻ 32 കോടി മുൻകൂര്‍ അനുവദിക്കാനും മന്ത്രിസഭായോഗം നിര്‍ദ്ദേശം നൽകിയിരുന്നു. റേഷൻകടകൾ വഴിയാണ് വിതരണം. 93 ലക്ഷം കാര്‍ഡ് ഉടമകളിൽ 87 ലക്ഷം കാര്‍ഡുടമകൾക്ക് കഴിഞ്ഞ വര്‍ഷം കിറ്റ് നൽകിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here