വിൽപ്പനയിൽ സൂപ്പർ ഹിറ്റായി തിരുവോണം ബമ്പർ; ഇതുവരെ വിറ്റത് 23 ലക്ഷം

Kerala Lottery Result

ഹിറ്റായി തിരുവോണം ബമ്പർ ടിക്കറ്റിന്റെ വിൽപന. ഇതിനോടകം വിറ്റുതീർന്നത് 23 ലക്ഷത്തിനുമേൽ ടിക്കറ്റുകളാണ്. നിലവിൽ അച്ചടിച്ച ടിക്കറ്റുകളിൽ ഏറെയും വിറ്റുതീർന്നിട്ടുണ്ട്. പാലക്കാടാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിലുള്ളത്.

Also Read; കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു ; കോഴിക്കോട് ബേപ്പൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

കേരളത്തിൽ മാത്രമാണ് നിലവിൽ സംസ്ഥാന ഭാഗ്യക്കുറിക്ക് വിൽപ്പനയുള്ളുവെന്നും പേപ്പർ ലോട്ടറിയായി മാത്രമേ വിൽക്കുന്നുള്ളു എന്നുമുള്ള അവബോധ പ്രചാരണം വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. തമിഴ്, ഹിന്ദി ഭാഷകളിലായി ഓൺലൈൻ, വാട്‌സാപ്പ് ലോട്ടറികൾക്കെതിരേയുള്ള അവബോധ പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്.

Also Read; സംസ്ഥാനത്തെ ദുരന്ത മേഖലകളിൽ മുന്നറിയിപ്പുമായി ഇനി സൈറണുകൾ, അപകടത്തിൻ്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളിലും ശബ്ദത്തിലും അവ മുഴങ്ങും

25 കോടി രൂപയാണ് തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനം. 20 പേർക്ക് ഒരു കോടി രൂപവീതം രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനമായും ലഭിക്കും.

Above 23 lakh of Thiruvonam Bumper tickets sold out in Kerala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News