എബ്രഹം മാത്യുവിന്റെ ‘തിരുവല്ല @2050’ പുസ്തകം പ്രകാശനം ചെയ്ത് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

എബ്രഹം മാത്യുവിന്റെ ‘തിരുവല്ല @2050’ പുസ്തകം പ്രകാശനം ചെയ്ത് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. എബ്രഹം മാത്യുവിന്റെ പുസ്തകം പൂര്‍ണമായും വായിച്ചുവെന്നും അദ്ദേഹം തന്റെ സഹപ്രവര്‍ത്തകനാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. എബ്രഹാം മാത്യുവെന്ന പേരിനോട് നീതി പുലര്‍ത്തുന്ന പുസ്തകമാണ് ‘തിരുവല്ല @2050’ എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ALSO READ:കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം; എ കെ ഷാനിബിനെ പുറത്താക്കി

കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും, സംഭവിച്ചതെന്നും, സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പുസ്തകത്തില്‍ പറയുന്നു. സമകാലിക രാഷ്ട്രീയത്തെ സംബന്ധിച്ചും പുസ്തകം പറയുന്നു. പുസ്തകത്തിലെ ‘ഇന്ത്യന്‍ പള്ളി’യെന്ന കഥ ഏറെ ഇഷ്ടമായി. കേരളത്തിലെ പള്ളികള്‍ക്ക് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ അതില്‍ പറയുന്നു. കേരളത്തിനെ കുറിച്ച് എബ്രഹാം മാത്യുവിന്റെ ഉത്കണ്ഠയാണ് തിരുവല്ല @2050. സാഹിത്യവും മാധ്യമ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാന്‍ എബ്രഹാം മാത്യുവിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:കേരളപ്പിറവി ദിനാഘോഷം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News