തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മെഗാ സ്റ്റാറിന്റെ മെഗാ എന്‍ട്രി! എബ്രഹാം ഓസ്ലലറില്‍ 2024ലെ ബെസ്റ്റ് എന്‍ട്രി പഞ്ച്

എബ്രഹാം ഓസ്ലറിനെ ആവേശത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ക്ക് നന്ദി..!! ഓസ്ലറിനെ ആവിസ്മരണീയം ആക്കിയ ഇന്ത്യയുടെ മഹാനടന്‍ മമ്മൂക്കയ്ക്ക് നന്ദി..!! മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്ലര്‍ എന്ന ചിത്രമാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ ആദ്യ പ്രതികരണമെത്തിയതോടെ സംവിധായകന്‍ നടത്തിയ പ്രതികരണമാണിത്.

ALSO READ:  മുംബൈയിൽ നിന്ന് നവിമുംബൈയിലേക്ക് ഇനി 20 മിനിറ്റ്; ഉദ്ഘാടനത്തിനൊരുങ്ങി രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം, അടല്‍ സേതു

മെഗാ സ്റ്റാറിന്റെ ആരാധകര്‍ ആവേശത്തിലാണ്. ഒട്ടേറെ അതിഥി വേഷങ്ങളില്‍ കസറിയിട്ടുള്ള മമ്മൂട്ടിയുടെ മാസ് പ്രകടനമാണ് ചിത്രത്തിലെന്നാണ് ആരാധകരുടെ കമന്റ്. മമ്മൂക്ക സിനിമയില്‍ പൊളിയാണ്… ഒരുരക്ഷയുമില്ല തുടങ്ങി നിരവധി കമന്റുകളാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്.

ALSO READ:  കിസാൻ മസ്ദൂർ ജന ജാഗരൺ ക്യാമ്പയിന്‌ ഉജ്വല തുടക്കം

മമ്മൂട്ടി ഫാന്‍ അല്ലെങ്കിലും ഈ കിടിലന്‍ എന്‍ട്രി അടിപൊളിയാണെന്ന് അഭിപ്രായപ്പെട്ടവരും ഏറെ. മമ്മൂട്ടിയുടെ എന്‍ട്രി കലക്കുമെന്ന് ഒരു അഭിമുഖത്തിനിടെ നടന്‍ ജയറാം പറഞ്ഞിരുന്നെങ്കിലും ഇത്രയും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. തീയറ്ററുകള്‍ പൂരപ്പറമ്പാക്കി മെഗാ സ്റ്റാറിന്റെ മെഗാ എന്‍ട്രി എന്നു തന്നെയാണ് ഒറ്റസ്വരത്തില്‍ എല്ലാവരും പറയുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷമാണ് ജയറാമിന്.

ALSO READ:  പുതപ്പിനുള്ളിൽ ഒരു കൂട്ടം എലികൾ; മൈൻഡാക്കാതെ കിടന്നുറങ്ങി; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk