ഓസ്‌ലർ നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? ഒടിടിയിലേക്ക് എത്താൻ ദിവസങ്ങൾ ബാക്കി

‘എബ്രഹാം ഓസ്‌ലർ’ ഒടിടിയിലേക്ക്. മാര്‍ച്ച് 20 മുതൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.ജയറാം നായകനായെത്തിയ ചിത്രത്തിന് ആദ്യ ദിവസം തന്നെ തിയേറ്ററുകളിൽ ഗംഭീര വരവേൽപാണ് ലഭിച്ചത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മമ്മൂട്ടിയുടെ സർപ്രൈസ് വേഷവും സിനിമയിലെ പ്രധാന സവിശേഷതയാണ്. ചിത്രത്തിൽ അലക്സാണ്ടര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

ALSO READ: മാർച്ച് 14 മുതൽ 17 വരെ സാഹസിക ടൂറിസം ഫെസ്റ്റ്; ലോഗോ പുറത്തിറക്കി മന്ത്രി മുഹമ്മദ് റിയാസ്

ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം.ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിട്ട പൊലീസ് ഓഫിസറായ ഓസ്‌ലറിനു മുന്നിൽ ഒരു സീരിയല്‍ കില്ലർ പ്രത്യക്ഷപ്പെടുന്നതും പിന്നീടുള്ള കുറ്റാന്വേഷണവുമാണ് സിനിമയുടെ കഥ.

നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിച്ച ഈ ചിത്രം ആൻ മെഗാ മീഡിയയാണ് പ്രദർശനത്തിനെത്തിച്ചത്.

ALSO READ: കേന്ദ്രത്തിനെതിരായ പ്രതിഷേധം; ദില്ലി ചലോ മാർച്ച് പുനരാരംഭിക്കാൻ കർഷക സംഘടനകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News