‘ഇനി മലയാളം അബ്രഹാം ഖുറേഷി ഭരിക്കും’, ‘മോഹൻലാൽ ഈസ് ബാക്’, എമ്പുരാന്റെ ഒന്നൊന്നര വരവ്: ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന്റേതെന്ന് തോന്നിക്കുന്ന മോഹൻലാൽ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തോക്കുകളുടെ ചിത്രം പതിപ്പിച്ച ഒരു പോസ്റ്ററും നടന്നുപോകുന്ന മോഹന്ലാലുമാണ് ചിത്രത്തിലുള്ളത്. ഇത് എമ്പുരാന്റെ പുതിയ അപ്‌ഡേറ്റ് ആണെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

ALSO READ: അഭിരാമി..അഭിരാമി.. ഗുണയിലെ കമൽഹാസന്റെ നായിക റോഷ്‌നിയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു? വെളിപ്പെടുത്തലുമായി സംവിധായകൻ

പൃഥ്വിരാജ് സംവിധായകനാകുന്ന എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഒരു കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രമായിരിക്കും എമ്പുരാൻ എന്നാണ് പുറത്തുവന്നിട്ടുള്ള ഓരോ അപ്‌ഡേറ്റുകളും സൂചിപ്പിക്കുന്നത്. മലയാളത്തിന്റെ ബോക്സോഫീസിൽ എമ്പുരാൻ വലിയ ചലനം സൃഷ്ടിക്കും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ALSO READ: ‘ചാത്തന്റെ വിളയാട്ടം ഇനി ഒടിടിയിൽ’, ഭ്രമയുഗം റിലീസ് തിയതി പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News