ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

ബൈക്ക് യാത്രക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി അറസ്റ്റില്‍. ഓണംതുരുത്ത് നീണ്ടൂര്‍ ഭാഗത്ത് നെടുംപുറത്ത് വീട്ടില്‍ അനു എന്ന് വിളിക്കുന്ന ശരത്തിനെയാണ് (34) ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Also read- ഒറ്റ രാത്രികൊണ്ട് ആറ് വീടുകളിൽ മോക്ഷണ ശ്രമം; പരിഭ്രാന്തി പരത്തി കള്ളൻ; അന്വേഷണം ഊർജിതമാക്കി പോലീസ്

ശരത്തും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞ മാസം കൈപ്പുഴ പള്ളിക്ക് സമീപമുള്ള റോഡില്‍ വച്ച് ബൈക്കില്‍ യാത്ര ചെയ്തു വന്ന സഹോദരങ്ങളായ യുവാക്കളെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബൈക്കില്‍ യാത്ര ചെയ്തു വന്ന സഹോദരങ്ങളെ തടഞ്ഞുനിര്‍ത്തി ഇവരോട് ബാറില്‍ പോകുന്നതിന് ബൈക്ക് ആവശ്യപ്പെടുകയും ഇവര്‍ ഇത് കൊടുക്കാത്തതിലുള്ള വിരോധം മൂലം ഇരുവരും ചേര്‍ന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോവുകയും ചെയ്തു.

Also Read- ഭാരത പുഴയിൽ നിന്നും അനധികൃതമായി മണൽ കടത്തൽ; ടിപ്പർ ലോറി പിടിച്ചെടുത്ത് പൊലീസ്

പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവില്‍ ഈ കേസിലെ മറ്റൊരു പ്രതിയായ നീണ്ടൂര്‍ സ്വദേശി ശിവസൈജുവിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് വേണ്ടിയുള്ള ശക്തമായ തിരച്ചിലിനൊടുവിലാണ് ശരത്തിനെ അന്വേഷണ സംഘം പിടികൂടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News