മദ്യവർജ്ജനമാണ് സർക്കാരിന്റെ ലക്ഷ്യം; കള്ള് ചെത്ത് മേഖല പ്രതിസന്ധിയിൽ; എം ബി രാജേഷ്

മദ്യവർജ്ജനമാണ് സർക്കാരിന്റെ എപ്പോഴത്തെയും ലക്ഷ്യമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ദീർഘ വീക്ഷണമുള്ള നയമാണ് സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പുതിയ മദ്യനയത്തെ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക, അതിലൂടെ തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കുക , പഴം ,പച്ചക്കറി എന്നിവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നിർദേശം, പ്ലാനറ്റേഷൻ അടിസ്ഥാനത്തിൽ ചെത്ത് പ്രോത്സാഹിപ്പിക്കാനുള്ള സമീപനം ഇതെല്ലാം കൃഷിക്കാർക്ക് കൂടി സഹായകമാകുന്ന ഒന്നാണ്.

ALSO READ: മോദി സർക്കാരിനെതിര അവിശ്വാസ പ്രമേയം, അനുമതി നല്‍കി സ്പീക്കര്‍

ലഹരിയെ പ്രോത്സാഹിപ്പിയ്ക്കുകയല്ല സർക്കാർ ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. വിമുക്തി മിഷൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആണ് ആരംഭിച്ചത്.അതുപോലെ 14 ജില്ലകളിലും ഡിഅഡിക്ഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു. ലഹരിക്കെതിരെ രാജ്യത്തിനു തന്നെ മാതൃകയാകുന്ന കാമ്പയിനുകൾ സംഘടിപ്പിച്ചു,

ALSO READ: ‘വൈവിധ്യങ്ങള്‍ തകര്‍ത്ത് നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമം; രാജ്യം ലജ്ജിച്ച് തല താഴ്ത്തുന്നു’: മുഖ്യമന്ത്രി

ലഹരി വിരുദ്ധ സമിതികൾ എല്ലാ തലങ്ങളിലും ആരംഭിച്ചു, എക്‌സൈസിന്റെ പ്രവർത്തങ്ങൾങ്ങൾ കൂടുതൽ കാര്യക്ഷമാക്കി ഇതൊക്കെ ഈ സർക്കാരിന്റെ കാലത്താണ്, അല്ലാതെ യു ഡി എഫിന്റെ ഭരണ കാലത്ത് അല്ല എന്നതും ഓർക്കണം.ഇതൊന്നും പരിഗണിക്കാതെ ഇതിനെതിരെ ആരോപണം ഉന്നയിക്കുന്നത് തികച്ചും വസ്തുതപരമായ കാര്യമല്ല. തികച്ചും രാഷ്ട്രീയപ്രേരിതമാണ് ആരോപണം എന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ALSO READ: വയോധികനെ ഹണി ട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടി; സീരിയല്‍ നടിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍

കള്ള് ചെത്ത് മേഖല പ്രതിസന്ധിയിലാണ്. ആ മേഖലയെ കൂടി നവീകരിക്കാതെ ഇന്നത്തെ നിലയിൽ മുന്നോട്ടുപോകാൻ ആകില്ല. ചെത്ത് മേഖലയെ സംരക്ഷിക്കുവാനാണ് സർക്കാർ നോക്കുന്നത്. എത്രയും പെട്ടന്ന് തന്നെ ടോഡിബോർഡ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു .ടൂറിസം മേഖലയെ കൂടി പരിഗണിച്ചാണ് പുതിയ മദ്യനയം രൂപീകരിച്ചിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News