പുതിയ പേരുമായി അബുദാബി വിമാനത്താവളം; ഇനിമുതൽ സായിദ് ഇന്റർനാഷണൽ എയർപോർട്ട്

അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളം ഇനി മുതൽ സായിദ് ഇന്റർനാഷണൽ എയർപോർട്ട്. വിമാനത്താവളത്തിന് പെരുമാറ്റുന്നത് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെങ്കിലും ഔദ്യോഗിക മാറ്റം ഇന്നുമുതലാണ് നിലവിൽ വരുന്നത്. പെരുമാറ്റം ആഘോഷമാക്കുന്നതിന്റെ ഭാഗമായി വിവിധ വിമാനക്കമ്പനികൾ യാത്രാ നിരക്കുകളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read; പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും; രാമക്ഷേത്ര നിര്‍മ്മാണവും പ്രാണ പ്രതിഷ്ഠയും ചര്‍ച്ച ചെയ്യും

പെരുമാറ്റൽ ചടങ്ങുകളുടെ ആഘോഷത്തിന്റെ ഭാഗമായി അബുദാബിയിൽ നിന്നും ചില സ്ഥലങ്ങളിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് പ്രത്യേക ഇളവുകളും ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 19 നും ജൂണ്‍ 15 നുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഇളവുകൾ ലഭിക്കുക. ഈ മാസം 14 നു മുൻപായി ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കണം. വിസ് എയറും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 11 വരെ യാത്രക്കാര്‍ക്കായി വിമാനത്താവളവും വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. വിമാനത്താവളങ്ങളിലെ കഫേകള്‍, ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളിലും പ്രത്യേക ഓഫറുകളും നൽകും.

Also Read; നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം; ചില്ലുകൾ അടിച്ചു തകർത്തു, അക്രമം നടത്തിയത് ബിജെപി പ്രവർത്തകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News