ട്രാഫിക് നിയമങ്ങളില്‍ മാറ്റവുമായി അബുദാബി

ട്രാഫിക് നിയമങ്ങളില്‍ മാറ്റവുമായി അബുദാബി. 2024 ജനുവരി 29 തിങ്കളാഴ്ച മുതല്‍ ആണ് നിയമം പ്രാബല്യത്തിൽ വരുക. ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്‍റര്‍നാഷണല്‍ സ്ട്രീറ്റില്‍ വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങിന് അനുമതിനൽകിയിരിക്കുകയാണ്.വ​ല​തു​വ​ശ​ത്തെ ര​ണ്ടാ​മ​ത്തെ ലൈ​നി​ലാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഓ​വ​ര്‍ടേ​ക്കി​ങ് അ​നു​മ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

ബെ​നോ​ന ബ്രി​ഡ്ജി​ല്‍ നി​ന്ന് ഇ​കാ​ദ് ബ്രി​ഡ്ജി​ലേ​ക്കും തി​രി​ച്ചു​മു​ള്ള പാ​ത​യിലുമാണ് ​​ണ്​ നി​യ​മ​ത്തി​ൽ ഇ​ള​വ് നൽകിയിരിക്കുന്നത്. ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ സ്വന്തം സുരക്ഷക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്താ​ത്ത​പ്പോ​ള്‍ റോ​ഡി​ന്‍റെ വ​ല​ത്തേ ലൈ​നി​ലൂ​ടെ മാ​ത്ര​മേ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കാ​വൂ.

ALSO READ: മാലദ്വീപ് പാര്‍ലമെന്റില്‍ കൂട്ടയടി; തലയ്ക്ക് പരിക്കേറ്റ് എംപി, മൊയ്‌സുവിനെതിരെ അംഗങ്ങള്‍

ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്തു​മ്പോള്‍ റി​യ​ര്‍വ്യൂ മി​റ​റി​ല്‍ നോ​ക്കി ബ്ലൈ​ന്‍ഡ് സ്പോ​ട്ട് ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി വേ​ണം ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്താ​ന്‍. സിഗ്നല്‍ ന​ല്‍കി ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്തി​യ​ ശേ​ഷം പ​ഴ​യ ലൈ​നി​ലേ​ക്ക് തി​രി​ച്ചു​ക​യ​റി യാ​ത്ര തു​ട​ര​ണം. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രി​ല്‍ നി​ന്ന് പി​ഴ​ ഈടാക്കുമെന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

അതേസമയം 2024ല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്തെത്തി. ഓണ്‍ലൈന്‍ ഡാറ്റ ബേസ് കമ്പനി നമ്പിയോ പുറത്തുവിട്ട പട്ടികയിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ പട്ടികയിൽ ആണ് അബുദാബി ഒന്നാമതായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News