ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച യുഎഇ പൗരനും ഭാര്യക്കും 66 വർഷം തടവ് ശിക്ഷ വിധിച്ച് അബുദാബി കോടതി

JAIL

യുഎഇയിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പൗരനും ഭാര്യക്കും ശിക്ഷ വിധിച്ച് അബുദാബി കോടതി. 66 വർഷം തടവ് ശിക്ഷയാണ് വിധിക്കപ്പെട്ടത്.

ALSO RAED: ‘ദില്ലിയിൽ റെഡ് അലർട്ട്’, രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യം; ജനജീവിതം ദുസ്സഹമാകുന്നു

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച് സാധനങ്ങൾ സൂക്ഷിച്ചു. കാലാവധി കഴിഞ്ഞ സാധനങ്ങൾ സ്വകാര്യ ഗോഡൗണുകളിൽ വിൽപന നടത്തിയെന്നും തീയതി മാറ്റിയെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

ALSO READ: ‘വാലിബൻ ചലഞ്ച്, നിങ്ങൾ സ്വീകരിക്കുമോ’? വീഡിയോയുമായി മോഹൻലാൽ

ഇവർക്കെതിരെ ചുമത്തിയ മറ്റ്‌ കുറ്റങ്ങൾ വ്യാജരേഖ ചമയ്‌ക്കൽ, കൈക്കൂലി, മറ്റ് സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയവയാണ്. 52 ദശലക്ഷം ദിർഹം പിഴയും തടവ് ശിക്ഷക്കൊപ്പം നഷ്‌ടപരിഹാരവും നൽകാൻ കോടതി ഉത്തരവിട്ടു. ഇവർക്കൊപ്പം 16 പേർക്കും ശിക്ഷ വിധിച്ചിരുന്നു. ഇവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവർക്ക് മൂന്ന് മുതൽ 15 വർഷം വരെയാണ് തടവ്. 13 ദശലക്ഷം ദിർഹം പിഴയും വിധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News