സ്കൂളുകൾക്കും ജീവനക്കാർക്കും വിദ്യാർഥികൾക്കും പുതിയ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച് അബുദാബി വിദ്യാഭ്യാസ വകുപ്പ്. ആറ് പ്രധാന വിഭാഗങ്ങളിലായി 22 തരം പെരുമാറ്റങ്ങള്‍ വിലക്കുന്ന ചട്ടമാണ് നിലവിൽ വന്നത്. ഇതിൽ വിദ്യാർഥികൾ, സഹപ്രവർത്തകർ, മാതാപിതാക്കൾ എന്നിവർ ആശയ വിനിമയത്തിൽ ക്ലാസ്മുറിക്കകത്തും പുറത്തും പരസ്പര ബഹുമാനത്തോടെ പെരുമാറണമെന്ന് നിർദ്ദേശിക്കുന്നു.
എന്നതുൾപ്പെടെയുളള നിബന്ധനകളാണ് നിലവിൽ വരുന്നത്. അടുത്ത അധ്യയന വർഷം തൊട്ട് പ്രാബല്യത്തിൽ വരുന്ന പെരുമാറ്റച്ചട്ടത്തിലെ മറ്റ് നിബന്ധനകൾ ഇപ്രകാരമാണ്. സ്കൂളിലെ വിദ്യാർഥികളും ജീവനക്കാരും ദേശീയ സ്വത്വത്തോടും എമിറാത്തി സാംസ്കാരിക മൂല്യങ്ങളോടും ഉള്ള ബഹുമാനം പാലിക്കുക.
ALSO READ: ദുബായ്: ട്രക്ക് ഗതാഗതം നിരോധിച്ച സമയത്തെക്കുറിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണ കാമ്പയിനുമായി ആർടിഎ
വംശീയത, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വിവേചനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഇടപെടാതിരിക്കുക. സാംസ്കാരിക മൂല്യങ്ങളെ അവഗണിക്കുന്നതോ സ്കൂൾ ഡ്രസ് കോഡുകൾ ലംഘിക്കുന്നതോ ആയ തരത്തിലുളള വസ്ത്രധാരണം ഒഴിവാക്കുക- എന്നിങ്ങനെയാണ് അബൂദാബിയിലെ സ്‌കൂള്‍ ജീവനക്കാരോട് വിദ്യാഭ്യാസ വിജ്ഞാന വകുപ്പിൻ്റെ നിർദേശങ്ങൾ.
കൂടാതെ, പ്രഫഷനല്‍ യോഗ്യതകളെക്കുറിച്ചോ തൊഴില്‍ പരിചയത്തെക്കുറിച്ചോ വ്യാജരേഖകള്‍ ചമക്കുക, അനുമതിയില്ലാതെ സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ട്യൂഷന്‍ എടുക്കുക എന്നിവയെല്ലാം വിലക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here