ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന ഖ്യാതി 9ാം വർഷവും നിലനിർത്തി അബുദാബി

Abu Dhabi

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന സ്ഥാനം തുടർച്ചയായി ഒൻപതാം വർഷവും നിലനിർത്തി യുഎഇ തലസ്ഥാനമായ അബുദാബി. 382 നഗരങ്ങളിൽ നിന്നാണ് ഓൺലൈൻ ഡേറ്റ ബേസായ നംബ്യോ അബുദാബിയെ സുരക്ഷിത നഗരമായി തെരഞ്ഞെടുത്തത്. 2017 മുതൽ സ്ഥാനം നിലനിർത്തിപോരുകയാണ് അബുദാബി.

സുരക്ഷാ പദ്ധതികളും സംരംഭങ്ങളും വികസിപ്പിക്കാനും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം ഉയർത്താനുള്ള എമിറേറ്റിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് റാങ്കിങ്ങെന്ന് അബുദാബി പൊലീസ് പറഞ്ഞു.

ALSO READ; യുഎഇയിലെ പ്രവാസികൾക്കിതാ ഒരു സന്തോഷ വാർത്ത! ഇനി നിങ്ങൾക്കും സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയടക്കം സന്ദർശക വീസയിൽ കൊണ്ടുവരാം

അതേ സമയം, ഇനി മുതൽ യുഎഇയിലെ പ്രവാസികൾക്കും സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വീസയിൽ കൊണ്ടുവരാം.ഇതിനായി ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. ബിരുദം അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് വീസ ആനുകൂല്യം ലഭിക്കുക.

ഐസിപി നിർദേശിക്കുന്ന ഒന്ന്, രണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശികൾക്കാണ് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് സന്ദർശക വീസയിൽ കൊണ്ടുവരാൻ സാധിക്കുക. ബിരുദം അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്തികയിൽ ജോലി ചെയ്യുന്നവരെയാണ് ഒന്ന്, രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഒന്നു മുതൽ 3 മാസം വരെ കാലാവധിയുള്ള സിംഗിൾ എൻട്രി, ഒന്നിലേറെ തവണ യാത്ര ചെയ്യാവുന്ന മൾട്ടിപ്പിൾ എൻട്രി വീസ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. വീസ ലഭിച്ചാൽ 60 ദിവസത്തിനകം രാജ്യത്ത് പ്രവേശിച്ചാൽ മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News