പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രം അബുദാബിയില്‍; അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുറക്കും

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. അബുദാബിയിലെ അബുമുറൈഖയിലെ 27 ഏക്കര്‍ ഭൂമിയിലാണ് പരമ്പരാഗത രീതിയിലുള്ള ക്ഷേത്രം ഉയരുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നു നല്‍കും. തൂണുകളുടെയും മറ്റും നിര്‍മാണം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി തുടരുകയാണ്.

Also Read- തമിഴ് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

അബുദാബിയിലും ഇന്ത്യയിലുമായി ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായാണ് മുന്നോട്ടുപോകുന്നത്. നിര്‍മാണ പുരോഗതി നേരില്‍ കണ്ട് വിലയിരുത്താന്‍ യു.എ.ഇ മന്ത്രി ശൈഖ്നഹ്യാന്‍ മുബാറക് അല്‍ നഹ്യാന്‍ ക്ഷേത്രത്തില്‍ നേരിട്ടെത്തി.

Also Read- ‘ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ’; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കളക്ടര്‍

മൂല്യങ്ങളും മതസൗഹാര്‍ദവും സാംസ്‌കാരവും പ്രോത്സാഹിപ്പിക്കാന്‍ അബുദാബി ക്ഷേത്രം ഗുണംചെയ്യുമെന്ന് ശൈഖ്നഹ്യാന്‍ വിലയിരുത്തി. പിരമിഡുകള്‍ക്കു സമാനം ലോകത്തെ മറ്റൊരു അദ്ഭുതം തന്നെയായിരിക്കും അബുദാബി ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News