അബുദാബിയിലെ അന്താരാഷ്ട്ര വിമാനത്താവളം ഇനി മുതൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരിലറിയപ്പെടും. വെള്ളിയാഴ്ച മുതല്‍ പുതിയ പേര് നിലവിൽ വന്നു. ശൈഖ് സായിദിനോടുള്ള ആദരസൂചകമായാണ് വിമാനത്താവളത്തിന്‍റെ പേര് മാറ്റിയത്. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ പേര്.
ALSO READ: ജനാധിപത്യത്തില്‍ അവശേഷിക്കുന്നത് അഞ്ച് വര്‍ഷം കൂടുമ്പോഴുള്ള തെരഞ്ഞെടുപ്പ് മാത്രം: എം സ്വരാജ്
പുതിയ പേര് നിലവിൽ വന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച മുതല്‍ ഈ മാസം 11 വരെ നിരവധി ആഘോഷങ്ങള്‍ യാത്രക്കാര്‍ക്കായി സായിദ് അന്താരാഷ്ട്ര വിമാനത്താവളം ഒരുക്കുന്നുണ്ട്. വിമാനത്താവളങ്ങളിലെ ററെസ്റ്റോറന്റുകൾ, ഷോപ്പുകള്‍, കഫേകള്‍, ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളില്‍ ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും ഇതേ തുടർന്ന് ഉണ്ടാകും.
4.5 കോടി യാത്രക്കാരാണ് പ്രതിവര്‍ഷം ഈ വിമാനത്താവളത്തിന്റെ സേവനം ഉപയോഗിക്കുന്നത്. അതേസമയം യാത്രക്കാര്‍ക്ക് അതിവേഗ ചെക്ക് ഇന്‍ സൗകര്യമാണ് വിമാനത്താവളത്തിലൊരുക്കിയിട്ടുള്ളത്.പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ വഴിയാണ് യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നത്. ഇവിടെ 10 സെക്കന്‍ഡുകള്‍ക്കകം ചെക്ക്-ഇന്‍ ചെയ്യാം, ബോര്‍ഡിങിന് വെറും മൂന്ന് സെക്കന്‍ഡ് മതി.
ചെക്ക്-ഇന്‍ ചെയ്ത് സ്മാര്‍ട്ട് ഗേറ്റ് കടക്കുമ്പോള്‍ തന്നെ നിര്‍മ്മിത ബുദ്ധി ക്യാമറ സ്‌കാന്‍ ചെയ്ത് കഴിഞ്ഞിരിക്കും. 12 മിനിറ്റ് കൊണ്ട് യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി ഗേറ്റിലെത്താം. സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍, സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്, ഇമിഗ്രേഷന്‍ ഇ ഗേറ്റ് എന്നിങ്ങനെ നിരവധി നവീന സൗകര്യങ്ങളുമുണ്ട്.ടെര്‍മിനല്‍ എയില്‍ അഞ്ചിടങ്ങളില്‍ ബയോമെട്രിക് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.
വൈകാതെ ഒമ്പത് സ്ഥലങ്ങളില്‍ കൂടി ബയോമെട്രിക് സ്ഥാപിക്കും.
ALSO READ: ഇനി ‘എക്‌സ്’ മതി; ആ തീരുമാനവും എക്‌സിലൂടെ പുറത്തുവിട്ട് മസ്‌ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here