പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് യുഎഇ നടപ്പാക്കുന്ന യുഎഇ പ്ലാന്‍റ് പദ്ധതിക്ക് പിന്തുണയുമായി ഗാഫ് മരങ്ങൾ നട്ടു പിടിപ്പിച്ച് അബുദാബി മുനിസിപ്പാലിറ്റി. നഗരങ്ങളിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ വർഷം എണ്ണായിരത്തി അഞ്ഞൂറോളം മരങ്ങളാണ് നട്ടത്. ഈ വർഷവും പദ്ധതിക്ക് പിന്തുണയുമായി കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് പരിസ്ഥിതി സംരക്ഷണ പ്രർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട പ്ളാന്റ് യുഎഇ പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് അബുദാബി മുനിസിപ്പാലിറ്റിയുടെ നടപടി.
also read; വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് ഭാഗികമായി എടുത്തുമാറ്റി യുഎഇ; ദുബായിൽ വിലക്ക് തുടരും
കഴിഞ്ഞ വർഷം 8467 ഗാഫ് മരങ്ങളാണ് വെച്ചുപിടിപ്പിച്ചതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. രാജ്യത്തെ വിവിധ ഹൈവേകൾക്കും റണ്ണിങ്ങ് സൈക്ളിങ്ങ് പാതകൾക്കും അരികിലായാണ് മരങ്ങൾ വച്ചുപിടിപ്പിച്ചത്. ഷഹാമ ഭാഗത്താണ് കൂടുതൽ മരങ്ങൾ വച്ച് ഇവിടെ മാത്രം 4480 മരങ്ങളാണ് നട്ടത്. അതൊടൊപ്പം മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് പുറമേ അവയുടെ വളർച്ചയ്ക്കും പരിപാലനത്തിനുമാിയ പ്രത്യേക പദ്ധതികളും ശാസ്ത്രീയമായി നടപ്പാക്കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. ഇതുകൂടാതെ കണ്ടൽ കാടുകളുടെ സംരക്ഷണത്തിനായും അബുദാബി മുനിസിപ്പാലിറ്റി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here