അബുദാബി ശക്തി അവാർഡിന്‌ കൃതികൾ ക്ഷണിച്ചു

അബുദാബി ശക്തി അവാർഡുകൾക്ക്‌ സാഹിത്യ കൃതികൾ ക്ഷണിച്ചു. 2021 ജനുവരി ഒന്നുമുതൽ 2023 ഡിസംബർ 31 വരെ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ്‌ പരിഗണിക്കുക. വിവർത്തനങ്ങളോ, അനുകരണങ്ങളോ സ്വീകരിക്കില്ല.

Also read:സഞ്ചാരികളെ ഇതിലെ…മൂന്നാർ പുഷ്പമേളയ്ക്ക് തുടക്കമായി

കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്‌ത്രം, ഭാഷ, മനഃശാസ്‌ത്രം, സംസ്‌കാരം, നാടോടി വിജ്ഞാനീയം) എന്നീ വിഭാഗത്തിലുള്ളവയ്‌ക്ക്‌ അബുദാബി ശക്തി അവാർഡും,സാഹിത്യനിരൂപണ കൃതിക്ക്‌ ശക്തി തായാട്ട്‌ അവാർഡും, ഇതര സാഹിത്യവിഭാഗം (ആത്മകഥ, ജീവചരിത്രം, സ്‌മരണ, യാത്രാവിവരണം) കൃതികൾക്ക്‌ ശക്തി എരുമേലി പരമേശ്വരൻപിള്ള അവാർഡും നൽകും.

Also read:പാചകം ചെയ്ത് സമയം കളയണ്ട, ഹൈക്ലാസ്സ് ബ്രേക്ക്ഫാസ്റ്റ്, ഡയറ്റ് എടുക്കുന്നവർക്ക് ഇത് ബെസ്റ്റ്

25000 രൂപയും പ്രശസ്‌തിപത്രവും ശിൽപവും ഉൾപ്പെടുന്നതാണ്‌ പുരസ്‌കാരം. കൃതികളുടെ മൂന്ന്‌ കോപ്പി വീതം കൺവീനർ, അബുദാബി ശക്തി അവാർഡ്‌ കമ്മിറ്റി, ദേശാഭിമാനി, അരിസ്‌റ്റോ ജങ്‌ഷൻ, തിരുവനന്തപുരം–-695001 എന്ന വിലാസത്തിൽ മെയ്‌ 20ന്‌ അകം കിട്ടത്തക്കവിധം അയക്കണമെന്ന്‌ ചെയർമാൻ പി കരുണാകരനും കൺവീനർ എ കെ മൂസ മാസ്‌റ്ററും അറിയിച്ചു. 2019 മുതൽ 2023 വരെ അവാർഡുകൾ ലഭിച്ചവരുടെ കൃതികൾ പരിഗണിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News