സ്‌പെഷ്യൽ ഒളിമ്പിക്‌സ് യുഎഇ നീന്തൽ ചാമ്പ്യൻഷിപ്പിൽ മലയാളിക്ക് മികച്ച നേട്ടം.പത്തനംതിട്ട സ്വദേശി നോഹ പുളിക്കൽ ആണ് പരിമിതികളെ അതിജീവിച്ചു ശ്രദ്ധ നേടിയത്.അബുദാബിയിൽ നടന്ന അക്വാട്ടിക് കോംപ്ലക്‌സിൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് യുഎഇ നീന്തൽ ചാമ്പ്യൻഷിപ്പിൽ ബ്രെസ്റ്റ് സ്‌ട്രോക്കിൽ വെള്ളിയും ബട്ടർഫ്‌ളൈ സ്‌ട്രോക്കിൽ വെള്ളിയും ഫ്രീസ്‌റ്റൈലിൽ വെങ്കലവും റിലേയിൽ വെങ്കലവും നേടിയാണ് നോഹ പ്രവാസി മലയാളികളുടെ അഭിമാനമായത്.
ഓട്ടിസം ബാധിച്ചെങ്കിലും അതിനെ അതിജീവിച്ചാണ് നോഹ കരുത്തിന്റെ പ്രതീകമായി മാറുന്നത്. പത്തനംതിട്ട അയിരൂർ സ്വദേശി ബിജോയ് തോമസ് പുളിക്കലിന്റെ മകനാണ്. പിതാവ് നൽകുന്ന ആത്മവിശ്വാസവും പരിശീലനവുമാണ് 21 വയസുള്ള നോഹയെ ഒരു തികഞ്ഞ അത്‌ലറ്റ് ആയി മാറ്റിയെടുത്തത്.
ALSO READ; മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് ലുലുവിന്; സമാഹരിച്ചത് 3 ലക്ഷം കോടിയിലധികം രൂപ
യുഎഇ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ പൗരനാണ് നോഹ. നീന്തൽ പരിശീലന ക്യാമ്പിലാണ് നോഹ ദേശീയ, മേഖലാ സ്‌പെഷ്യൽ ഒളിമ്പിക്‌സ് നീന്തൽ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നത്.വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച നോഹ വരാനിരിക്കുന്ന സീസണിൽ ഭാരോദ്വഹനത്തിൽ മത്സരിക്കാനുള്ള പരിശീലനത്തിലാണ് .
പരിമിതികൾക്ക് മുന്നിൽ തളരാതെ ഉറച്ച മനസുമായി ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുന്ന നോഹ കായിക ലോകത്ത് ഇനിയും നേട്ടങ്ങൾ കൈവരിക്കാനുള്ള തയാറെടുപ്പിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here