അധികാരത്തിലെത്തിയാൽ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന സൂചന നൽകി ഭീകരവാദ നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി.പ്രധാനമന്ത്രി മുഹമ്മദ് അല്‍-ജലാലിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിറിയന്‍ ജനതയെ പീഡിപ്പിക്കുന്നതിന് ഉത്തരവാദികളായ കുറ്റവാളികളേയും കൊലപാതകികളേയും സുരക്ഷാ ഉദ്യോഗസ്ഥരേയും സൈനിക ഉദ്യോഗസ്ഥരേയും കുറ്റക്കാരാക്കുമെന്നും ഇവർക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്നുമാണ് ജൂലാനി അറിയിച്ചത്.
അതേസമയം പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടതിന് തുടർന്ന് ഭീകരവാദികൾ അധികാരം കയ്യടക്കിയതോടെ സിറിയയിൽ ഇടതടവില്ലാതെ വ്യോമാക്രമണം നടlത്തുകയാണ് ഇസ്രയേൽ. അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ആക്രമണമെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
വിമാനത്താവളങ്ങളെ അടക്കം ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്.48 മണിക്കൂറിനുള്ളിൽ സിറിയയിൽ 250-ഓളം വ്യോമാക്രമണങ്ങൾ ഇസ്രയേൽ നടത്തിയതായാണ് റിപ്പോർട്ട്.
ഇസ്രയേലി യുദ്ധവിമാനങ്ങൾ സിറിയ തലസ്ഥാനമായ ഡമാസ്കസ് ഉൾപ്പെടെ രാജ്യത്തുടനീളം ഡസൻ കണക്കിന് ആക്രമണങ്ങൾ നടത്തിയതായാണ് സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഡമാസ്കസിൽ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഉഗ്രശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here