സുഹൃത്തുക്കളും ബന്ധുക്കളും ടിക്കറ്റിന് പണം നൽകി; 33 കോടി രൂപയുടെ ബംപർ അടിച്ചത് മലയാളിക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 1.5 കോടി ദിർഹം (33 കോടി രൂപ)സമ്മാന തുകയായി ലഭിച്ചു. ബിഗ് ടിക്കറ്റിന്റെ 260-ാമസ് സീരീസ് നറുക്കെടുപ്പിലാണ് സമ്മാനം. ആർക്കിടെക്‌ചറൽ ഡ്രാഫ്‌റ്റ്‌സ്മാനായി ജോലി ചെയ്യുന്ന മലയാളി രാജീവ് അരിക്കാട്ടിന് സമ്മാനം ലഭിച്ചത്. ഭാര്യക്കും എട്ടും അഞ്ചും വയസുള്ള മക്കൾക്കും ഒപ്പം അൽ ഐനിൽ ആണ് രാജീവ് താമസിക്കുന്നത്.

സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 20പേർക്കൊപ്പമാണ് ഇദ്ദേഹം സമ്മാനർഹമായ ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്. ഗ്രാൻഡ് പ്രൈസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രാജീവ് പറഞ്ഞു.

ALSO READ: വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്

മൂന്നുവർഷം മുമ്പാണ് രാജീവ് ആദ്യമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. പിന്നീട് തുടർച്ചയായി നറുക്കെടുപ്പിൽ പങ്കെടുക്കുകയാണ്. സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന സംഘമാണ് ടിക്കറ്റിന് പണം നൽകിയത്. എല്ലാവരും ഇപ്പോഴും അതിൻ്റെ ഞെട്ടലിലാണെന്നും സമ്മാനം ലഭിച്ചത് വിശ്വസിക്കാനാകുന്നില്ലെന്നും രാജീവ് പറഞ്ഞു.

ALSO READ: സംസ്ഥാന ബജറ്റ് ഇന്ന്, രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News