അബുദാബി ശക്തി തിയറ്റേഴ്‌സ് അംഗങ്ങൾ ദേശീയദിനത്തിൽ ഖോർഫുഖാനിലേയ്ക്ക് യാത്രനടത്തി

ശക്തി തിയറ്റേഴ്‌സ് അബുദാബി യുഎഇയുടെ ദേശീയദിനാഘോഷങ്ങളിൽ പങ്ക് ചേർന്നു. ഖോർഫുഖാനിലേയ്ക്ക് പത്തേമാരികൾ വഴി എത്തിപ്പെട്ട ആദ്യകാലപ്രവാസികൾ വിനോദയാത്ര സഘടിപ്പിച്ചുകൊണ്ടാണ് ആഘോഷങ്ങളുടെ ഭാഗമായത്.

രണ്ട് ബസിൽ നിറയെ യാത്രക്കാരുമായി 260 കിലോമീറ്റർ അകലെയുള്ള ഖോർഫുഖാനിലേക്കുള്ള യാത്രയിലുടനീളം പാട്ടുപാടിയും ഡാൻസ് കളിച്ചും കവിത ചൊല്ലിയും വിപ്ലവഗാനങ്ങൾ ആലപിച്ചും പ്രവർത്തകർ ആസ്വാദ്യകരമാക്കി മാറ്റുകയായിരുന്നു. 44 വർഷമായ ശക്തി തിയറ്റേഴ്‌സിന്റെ ഏറ്റവും നല്ല അനുഭവങ്ങളിൽ ഒന്നായിരുന്നു ഈ യാത്ര.

ALSO READ: കൊച്ചി മെട്രോ റെയിൽ പദ്ധതി; പിങ്ക്‌ ലൈൻ നിർമ്മാണത്തിന്‌ ഫണ്ട് അനുവദിച്ചു

ഖോർഫുഖാനിൽ ഭക്ഷണശേഷം എല്ലാവരും വിനോദങ്ങളിൽ ഏർപ്പെടുകയായിരുന്നു. യാത്രയെ അവിസ്മരണീയമാക്കാൻ ഖോർഫുക്കാൻ കടലിലെ ബോട്ട് യാത്രയും, നീരാട്ടും, വെള്ളച്ചാട്ടവും, അഫ്ഘാനിസ്ഥാൻ നൃത്തവും പാർക്കിൽ വെച്ച് വിനോദവും നടത്തി.

യുനൈറ്റഡ് അറബ് എമിറേറ്റിലെ ഏറ്റവും പഴക്കമുള്ള മുസ്ലീം പള്ളിയായ അൽ ബദിയ മസ്ജിദ് ഖോർഫുഖാനിൽ നിന്നും തിരിച്ചുവരുമ്പോൾ യാത്രാസംഘം സന്ദർശിച്ചു. ഒട്ടോമൻ മസ്ജിദ് എന്നും വിളിക്കപ്പെടുന്ന ഈ പള്ളി ഫുജൈറയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ വടക്കുമാറി ഒരു ഗ്രാമത്തിൽ മലനിരകൾക്കു കിഴെ പ്രധാന പാതക്ക് ചേർന്നാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

ALSO READ: ‘ജനഹിതം നടപ്പാക്കാനാണ് സര്‍ക്കാര്‍’ : മുഖ്യമന്ത്രി

യാത്രയ്ക്ക് ശക്തി തിയറ്റേഴ്‌സ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, സനയ്യ മേഖല ജനറൽ കൺവീനർ സുകുമാരൻ, കൺവീനർ പ്രണവ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ പ്രജീഷ് മുങ്ങത്ത്, എ.എൽ. സിയാദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹാരിസ് സിഎംപി, അൻവർ ബാബു, അജി കുമാർ തുടങ്ങിയ പ്രവാസി മലയാളികൾ നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News