വിനോദപരിപാടികളുടെ ടിക്കറ്റിന്​ നികുതി ഒഴിവാക്കി അബുദാബി

ഈ വർഷം ഡിസംബര്‍ 31 വരെ അബൂദബിയിൽ വിനോദപരിപാടികളുടെ ടിക്കറ്റുകള്‍ക്ക് ടൂറിസം നികുതി നല്‍കേണ്ടതില്ല.അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ടൂറിസം രംഗത്ത്​ കൂടുതൽ വികസനം ഉണ്ടാക്കാനാണ്​ അധികൃതരുടെ ഈ തീരുമാനം.

ALSO READ: എറണാകുളത്ത് വയോധികയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ടിക്കറ്റ് തുകയുടെ 10 ശതമാനമാണ് ടൂറിസം ഫീസായി ഈടാക്കിയിരുന്നത്. ടൂറിസം മേഖലയുടെ വളര്‍ച്ചാ വേഗത കൂട്ടുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വകുപ്പിനു കീഴിലുള്ള ടൂറിസം ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.പരിപാടിയുടെ സംഘാടകര്‍ അബൂദബി ഇവന്റ്‌സ് ലൈസന്‍സിങ് സംവിധാനത്തിലൂടെ ഇതിനുള്ള ലൈസന്‍സ് കരസ്ഥമാക്കണം. കൂടാതെ പരിപാടിയിലൂടെ ലഭിച്ച വരുമാനം വ്യക്തമാക്കുന്ന സാമ്പത്തിക രേഖകളും സമര്‍പ്പിക്കണം. വിനോദസഞ്ചാര വകുപ്പ് നിയോഗിച്ച വ്യക്തികളുമായി സഹകരിച്ച് വരുമാനത്തിന്റെ കൃത്യത ബോധ്യപ്പെടുത്തണം.അബൂദബിയിലെ ഹോട്ടലുകള്‍ക്കുള്ള മുനിസിപ്പാലിറ്റി ഫീസും അധികൃതര്‍ ഒഴിവാക്കി.

ALSO READ: തീര്‍ഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും: ഡോ. തോമസ് ഐസക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration