യൂട്യൂബ് ചാനലിലൂടെ അധിക്ഷേപം; ജസ്റ്റിസ് കമാൽപാഷയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ കെ ശൈലജ ടീച്ചർ

കെ കെ ശൈലജ എം.എൽ.എ അഡ്വ.കെ.വിശ്വൻ വഴി അയച്ച നോട്ടീസിന് കൃത്യമായ മറുപടി പറയാതെ ഒളിച്ചോടി കമാൽപാഷ. ടീച്ചർക്കെതിരെ മാൽപാഷ ഒരു യുട്യൂബ് ചാനൽ വഴി അധിക്ഷേപങ്ങളും സ്ത്രീവിരുദ്ധ പരാമർശങ്ങളും നടത്തിയിരുന്നു. ഇത് പിൻവലിച്ച് അതേ യൂട്യൂബ് ചാനൽവഴി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.കെ.ശൈലജ അഡ്വ.കെ.വിശ്വൻ വഴി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇതിന് മറുപടി പറയാതെ ഒളിച്ചോടുകയാണ് അദ്ദേഹം.

ALSO READ: കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകർന്ന് ദേശീയ പുരസ്കാരവുമായി ലീല റാവിസ് അഷ്ടമുടി

ഒരു മുൻ ന്യായാധിപനിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഗുരുതരമായ വ്യക്തിഹത്യക്കും നിയമലംഘനത്തിനുമാണ് ജസ്റ്റിസ് കമാൽപാഷ കൂട്ടുനിന്നത്. തനിക്കെതിരായി നടക്കുന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധവും വർഗീയവുമായ വിദ്വേഷ പ്രചാരണങ്ങളിലേക്ക് ശ്രദ്ധതിരിച്ചുകൊണ്ടാണ് വടകരയിൽ പത്രസമ്മേളനം നടത്തിയത്. അതിൽ ടീച്ചർ തനിക്കെതിരെ ഫെയ്ക്ക് വീഡിയോകളും പോർണോ ചിത്രങ്ങളും പ്രചരിപ്പിക്കുന്നുവെന്നാണ് കൃത്യമായി മാധ്യമപ്രവർത്തകർക്കുമുമ്പിൽ വിശദീകരിച്ചിട്ടുള്ളത്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി അങ്ങനെയൊരു വീഡിയോ ഇല്ലെന്ന് പ്രചരിപ്പിക്കുകയും ടീച്ചർ പറയാത്ത വീഡിയോയെക്കുറിച്ച് വടകരയിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ ചോദ്യം ഉയരുകയും ചെയ്തപ്പോഴാണ് വീഡിയോ അല്ല പോർണോ ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് താൻ പറഞ്ഞതെന്ന് ടീച്ചർ ആവർത്തിച്ചു വ്യക്തമാക്കിയത്.

ALSO READ: ‘മകളുടെ മരണത്തിന് കാരണം കൊവിഷീല്‍ഡ് വാക്‌സിന്‍’; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നിയമനടപടിയുമായി കുടുംബം

എന്നാൽ യുഡിഎഫ് സൈബർ ഹാൻഡിലുകളും ഒരുവിഭാഗം മാധ്യമങ്ങളും പോർണോ വീഡിയോയില്ല എന്ന് ടീച്ചർ സമ്മതിച്ചതായി വാർത്തകൊടുത്ത് പോർണോ ചിത്രം പ്രചരിപ്പിച്ച യു.ഡി.എഫിന്റെ സ്ത്രീവിരുദ്ധതയ്‌ക്കെതിരായി ഉയർന്നുവന്ന ജനരോഷത്തെ വഴിതിരിച്ചുവിടാനാണ് നോക്കിയത്. ഇതേറ്റുപിടിച്ചുകൊണ്ടാണ് കമാൽപാഷ പ്രൈം വിറ്റ്‌നസ് എന്ന യുട്യൂബ് ചാനൽവഴി ടീച്ചർക്കെതിരെ ഹീനമായ പ്രചാരണം നടത്തിയത്. പത്രമാധ്യമങ്ങളിൽ വന്ന വിവരങ്ങളും വി.ഡി.സതീശനും ഷാഫി പറമ്പിലും നടത്തിയ പ്രസ്താവനയെയും അടിസ്ഥാനപ്പെടുത്തിയാണ് ടീച്ചർക്കെതിരെ താനങ്ങനെ ഒരു വീഡിയോ ചെയ്തതെന്നാണ് മറുപടി നോട്ടീസിൽ കമാൽപാഷ പറയുന്നത് . ടീച്ചർക്കെതിരായി യുഡിഎഫ് സൈബർ കേന്ദ്രങ്ങൾ നടത്തിയ പ്രചാരണങ്ങളൊന്നും തനിക്ക് കാണാൻ കഴിഞ്ഞിട്ടില്ലെന്നും പത്രമാധ്യമങ്ങളിൽ വന്ന വിവരങ്ങളെ ആശ്രയിച്ചാണ് ടീച്ചർക്കെതിരായി താൻ അരോപണം ഉന്നയച്ചതെന്നുമാണ് കമാൽപാഷയുടെ വിശദീകരണം.

ALSO READ: ഗാസ യുദ്ധം; ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് കൊളംബിയ

ഇതൊരു മുൻ ന്യായാധിപനിൽ നിന്നല്ല നിയമത്തിന്റെ ബാലപാഠം അറിയാവുന്ന ഒരാളിൽനിന്നും പ്രതീക്ഷിക്കാനാവാത്ത വിശദീകരണമാണ്. യുഡിഎഫ് സൈബർ ഗ്രൂപ്പുകൾ നടത്തിയ വ്യക്തിഹത്യക്കൊപ്പം ചേർന്ന് ഗുരുതരമായ കുറ്റമാണ് കമാൽപാഷക്കെതിരെ ഉന്നയിച്ചത്. അതിന് മറുപടി പറയാതെയും സംഭവിച്ചുപോയ തെറ്റ് സമ്മതിച്ച് നോട്ടീസിൽ ആവശ്യപ്പെട്ടതുപോലെ മാപ്പ് പറയാതെയും ഉരുണ്ടുകളിക്കുകയാണ് കമാൽപാഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News