ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എബിവിപി പ്രവര്‍ത്തകന്‍ വധശ്രമ കേസില്‍ റിമാന്‍ഡില്‍

ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എബിവിപി പ്രവര്‍ത്തകന്‍ വധശ്രമ കേസില്‍ റിമാന്‍ഡില്‍. പന്തളം എന്‍എസ്എസ് കോളേജിലെ സുധി സുദന്‍ ആണ് റിമാന്‍ഡിില്‍ ആയത്. പന്തളം എന്‍ എസ് എസ് കോളേജില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലാണ് രണ്ട് എബിവിപി പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തത്.

കേസില്‍ ഒന്നാം പ്രതി വിഷ്ണു, ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സുധി സദന്‍ എന്നിവരെയാണ് റിമാന്റ് ചെയ്തത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ 7 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ ഉള്‍പ്പെടെയാണ് ഇയാള്‍ മര്‍ദിച്ചത്.

Also Read : പെഗാസസ് പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം എസ് എഫ് ഐ നേതൃത്വം നല്‍കുന്ന കോളേജ് യൂണിയന്‍ പന്തളം എന്‍ എസ് എസ് കോളേജില്‍ നടത്തിയ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ക്കിടയില്‍ മാരകമായുധങ്ങളുമായി കടന്നെത്തുകയും കോളേജ് യൂണിയന്‍ ഭാരവാഹികളെയും,ശാരീരിക വൈകല്യം നേരിടുന്ന വിദ്യാര്‍ഥികളെയുമുള്‍പ്പടെ ഭീകരമായി മര്‍ദിക്കുകയും ചെയ്ത കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇത്തരത്തില്‍ ക്യാമ്പസ്സില്‍ മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് കൊലപാതക ശ്രമങ്ങളും ഭീകരാന്തരീക്ഷവും സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്തുകളെയും ഗുണ്ടാ സംഘങ്ങളേയുമാണ് ചാന്‍സിലര്‍ ഞടട കാര്യാലയത്തില്‍ നിന്നുമുള്ള നിര്‍ദ്ദേശ പ്രകാരം കേരള സര്‍വകലാശാല സെനറ്റിലേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

അതേസമയം അക്കാദാമിക് മുന്നേറ്റങ്ങളെ വിലകുറച്ചുകണ്ട് ഗുണ്ടാപ്പടകളെ യാതൊരു വിധ യോഗ്യതയും കൂടാതെ സര്‍വ്വകലാശാല ഭരണനിര്‍വ്വഹാക സമിതിയിലേക്ക് നിര്‍ദ്ദേശിച്ച ഗവര്‍ണറുടെ സംഘപരിവാര്‍ നടപടികള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കണമെന്ന് എസ് എഫ് ഐ ജില്ലാ കമ്മിറ്റിക്ക് വേണ്ടി എസ് എഫ് ഐ ജില്ലാ സെക്രട്ടറി കെ എസ് അമല്‍, പ്രസിഡന്റ് ഷൈജു എസ് അങ്ങാടിക്കല്‍ എന്നിവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News