എസ്എഫ്ഐ പ്രവർത്തകന്‌ നേരെ എബിവിപി സംഘത്തിന്റെ ആക്രമണം

എബിവിപി സംഘത്തിന്റെ ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകന്‌ ഗുരുതര പരിക്ക്‌. തിരുവനന്തപുരം ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ സഞ്ജീവനാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. വിടിഎം എൻഎസ്എസ് കോളേജിലെ എബിവിപി പ്രവർത്തകർ മാരകായുധങ്ങളുപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. സഞ്ജീവനെ കാരക്കോണത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read; ‘സിനിമയിലേക്കെത്താൻ ഡാൻസ് പഠിച്ചു മത്സരിച്ചു’, പക്ഷെ സിനിമാക്കാരിയായി വന്ന നവ്യ നായർ അത് കൊണ്ടുപോയി; ഷൈൻ ടോം ചാക്കോ

വിടിഎം എൻഎസ്എസ് കോളേജിൽ ബിഎ ഇക്കണോമിക്സ് ഒന്നാം വർഷ വിദ്യാർഥി ബിആർ നീരജിനെയും, ധനുവച്ചപുരം ഐടിഐയിലെ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായ അഭിരാമിനെ എബിവിപി സംഘം മുൻപ് ക്രൂരമായി റാഗ്‌ ചെയ്‌ത്‌ മർദിച്ച് അവശനാക്കുകയായിരുന്നു.

Also Read; മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ വന്‍ ജനപങ്കാളിത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News