പരാജയഭീതിയിൽ എബിവിപി: ജെഎൻയുവിൽ എസ്‌എഫ്‌ഐക്കാർക്ക് നേരെ അക്രമം

ദില്ലി  ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ എബിവിപി അക്രമം. യൂണിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനറൽ ബോഡി വിളിച്ചു ചേർത്തിരുന്നു. ആ യോഗത്തിനിടെയാണ് എബിവിപി അഴിച്ചുവിട്ടത്.

ജെഎൻയു പ്രസിഡന്റും എസ്‌എഫ്‌ഐ നേതാവുമായ ഐഷി ഘോഷിനടക്കം മർദനമേറ്റു. വെള്ളിയാഴ്ച നടന്ന യൂണിയൻ ജനറൽ ബോഡി യോഗത്തിലേക്ക്‌ മാരകായുധങ്ങളുമായി എബിവിപി ഇടിച്ചുകയറുകയായിരുന്നു. പരാജയഭീതിയിൽ ആയ എബിവിപിക്കാർ തെരഞ്ഞെടുപ്പ്‌ മുടക്കാൻ ശ്രമത്തിലാണ്.

ALSO READ: ഇനി അധിക ദിവസമില്ല പെട്ടെന്ന് ആധാര്‍ അപ്‌ഡേറ്റ് ചെയ്യൂ… കൂടുതല്‍ വിവരങ്ങള്‍ അറിയാം

എസ്‌എഫ്‌ഐ നേതാവും ഗവേഷക വിദ്യാർഥിയുമായ ഉന്മേഷിന്റെ തലയ്ക്കും പരിക്കേറ്റിരുന്നു. യോഗം ചേർന്നത്‌ ചട്ടപ്രകാരം തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ വിദ്യാർഥികൾ ഉൾപ്പെട്ട തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗങ്ങളെ നിശ്ചയിക്കാനാണ്‌. അക്രമത്തെ തുടർന്ന്‌ മാറ്റിവച്ച ജനറൽ ബോഡിയോഗം തിങ്കളാഴ്‌ച വിളിച്ചുചേർക്കുമെന്ന്‌ ഐഷി ഘോഷ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News