കോളേജ് ക്യാമ്പസ്സിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ എബിവിപി നേതാക്കളുടെ ഭീഷണി

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിക്ക് നേരെ എബിവിപി നേതാക്കളുടെ ഭീഷണി. ധനുവച്ചപുരം വിടിഎം – എൻഎസ്എസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ഗായത്രിയെ പഠിക്കാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. എബിവിപി നേതാക്കൾ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. എബിവിപി പരിപാടികളിൽ പങ്കെടുക്കാത്തതിനും വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതിന്റെ പേരിലുമാണ് ഗായത്രിയെ നേതാക്കൾ നിരന്തരം ഭീഷണിപ്പെടുത്തുന്നത്. ഇത് തുടർന്നാൽ കോളേജിൽ പഠിക്കാൻ അനുവദിക്കില്ലെന്നും എബിവിപിക്കാർ ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ കാണാം.

Also Read; അയർക്കുന്നത്ത് 15 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

എബിവിപി പ്രവർത്തകർ ഗായത്രിയെ ആക്രമിക്കാനും ശ്രമിച്ചു. കുടുംബത്തെ ആക്രമിക്കുമെന്ന് എബിവിപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് ഗായത്രി കൈരളി ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞദിവസം ഒന്നാംവർഷ വിദ്യാർത്ഥിയെ നഗ്നനാക്കി മർദ്ദിച്ച എബിവിപി നേതാക്കളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കോളേജ് എബിവിപി അക്രമികൾ താവളമാക്കിയിരിക്കുകയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.

Also Read; കാസർകോട് ബസിനുനേരെ ആക്രമണം; ബസ് തടഞ്ഞ് നിർത്തി ബസിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News