ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ എബിവിപി ഗുണ്ടകളുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. ഹോസ്റ്റൽ മുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പിഎച്ച്ഡി വിദ്യാർത്ഥിയും നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ് യുഐ) പ്രവർത്തകനുമായ ഫാറൂഖ് ആലമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ഫാറൂഖിനെ ഗുരുതരാവസ്ഥയിൽ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
This is the real face of @ABVPVoice.
In a horrific incident in Kaveri hostel today, the senior warden of Kaveri hostel and their domesticated ABVP goons attacked NSUI activists and our senior activist, Farooque Alam, who is a physically handicapped research scholar at JNU. We… pic.twitter.com/BiYMRKbvGU— NSUI (@nsui) September 6, 2023
ALSO READ: അമേരിക്കയില്‍ പോയ ഭാര്യ രണ്ടാഴ്ചക്ക് ശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ചു; പരാതിയുമായി യുവാവ്
ജെഎൻയു കാവേരി ഹോസ്റ്റലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഫാറൂഖിനെതിരെ ഒരു പഴയ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ ഹോസ്റ്റലിലെത്തി ഫാറൂഖിനോട് മുറി ഒഴിയാൻ ആവശ്യപ്പെട്ടു. എബിവിപി അംഗങ്ങളും ജെഎൻയു ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. പ്രതിഷേധിച്ച ഫാറൂഖിനെ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു.
ALSO READ: ആലുവ പീഡനം: “അവൻ മയക്കു മരുന്നിന് അടിമ, എങ്ങനെ വഴി തെറ്റി എന്നറിയില്ല”; പ്രതിയുടെ അമ്മ
Physically disabled Muslim student Farooq was attacked by ABVP goons in JNU. I request @DelhiPolice to take strict action against these goons. pic.twitter.com/FyYUhFmb3b
— Prashant Kanojia (@KanojiaPJ) September 6, 2023
ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ആക്രമിച്ചതിനെ എൻഎസ്‌യുഐ അപലപിച്ചു. സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ അന്വേഷണം വേണം. വിദ്യാഭ്യാസത്തേക്കാൾ എബിവിപിക്കാരുടെ ആക്രമണത്തിനാണ് ജെഎൻയു പേരുകേട്ടതെന്നും എൻഎസ്യുഐ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here