എബി എൻ ജോസഫിന്റെ ചിത്ര പ്രദർശനത്തിനു ജർമനിയിൽ തുടക്കം

പ്രശസ്ത ചിത്രകാരൻ എബി എൻ ജോസഫിന്റെ ചിത്ര പ്രദർശനത്തിനു ജർമനിയിൽ തുടക്കമായി. ജർമ്മനിയിലെ സാർ നദിയുടെ തീരത്തെ സാബുവർഗ്ഗ് നഗരത്തിലെ പ്രസിദ്ധമായ അമ്യൂസിയത്തിൽ ആണ് ചിത്രപ്രദർശനം നടക്കുന്നത്.

കിംഗ്ഡം ഓഫ് ഹോസസ് (കുതിര വംശം)പരമ്പരയിൽ പെട്ട 20 ചിത്രങ്ങളുടെ പ്രദർശനമാണ് നടക്കുന്നത്. മനുഷ്യ ബന്ധം കൊണ്ട് ക്ഷതമേറ്റ കുതിര വംശത്തിന്റെ വിമോചനമാണ് പരമ്പരയുടെ പ്രമേയം. കൂടാതെ യുദ്ധവിരുദ്ധ സംവാദങ്ങളും വിശ്വാസമാധാന ചർച്ചകളും ഈ ചിത്രശാല വേദിയിൽ നടക്കും. ദുർലാഷ് ആർട്ട് എന്ന ജർമ്മൻ സംഘടനയാണ് പ്രദർശനത്തിന്റെ സംഘാടകർ. ജർമനിയിൽ എബിയുടെ  നാലാമത്തെ പ്രദർശനമാണ് നടക്കുന്നത്.

ALSO READ:അഞ്ചുദിവസത്തെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്‌ ഇന്ന് തുടക്കം

എബിയുടെ തന്നെ കേരളം -പ്രകൃതി,ചരിത്രം,ജനജീവിതം എന്ന പ്രമേയത്തിൽ ആയിരം ചിത്രങ്ങളുടെ പ്രദർശനം,കേരള ദർശനം എന്ന പേരിൽ നടന്നിരുന്നു. എബിയുടെ ‘ഗാന്ധിജിയും ഗ്രാമ സ്വരാജും ‘ എന്ന സ്ഥിരം ഗാലറി സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള തൃശ്ശൂർ കില ( കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ)യിൽ പ്രവർത്തിച്ചു വരികയാണ്.

കേരള ലളിതകലാ അക്കാദമിയുടെ വൈസ് ചെയർമാൻ ആണ് എബി എൻ ജോസഫ് .കൂടാതെ കേരള സ്കൂൾ ഓഫ് ആർട്സ് പ്രസിഡണ്ട് കം മാനേജർ, ക്യാൻസർ പ്രതിരോധ സംഘടനയായ ആർട്ട് ക്യാൻ കെയറിന്റെ ചെയർമാൻ എന്നീ ചുമതലകളും ഇദ്ദേഹത്തിനാണ്.

ALSO READ:നിപ പഠനം; വൈറസ് ബാധിത പ്രദേശങ്ങളില്‍ വിദഗ്ധ സംഘം ഇന്ന് എത്തും

ജോ സിക്സിയാസ് ഡാ സിൽവിയ( പോർച്ചുഗൽ), ലിമ ജോസ് കാർലോസ്( ബ്രസീൽ ), മൈക്കിൾ ഫോർഡെറർ( ജർമനി ), പൗളിൽ ജോസന്‍ (ഫ്രാൻസ് )എന്നിവരും എബി  ക്കൊപ്പം അമ്യൂസിയത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു.സെപ്തംബർ 17 മുതൽ 24 വരെയാണ് ചിത്ര പ്രദർശനം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News