അനക്കോണ്ടയ്ക്ക് എ സി, കടുവയ്ക്ക് കുളിക്കാന്‍ ഷവര്‍; ചിക്കന്‍ ഔട്ട് പകരം പോത്തും ബീഫും

സംസ്ഥാനത്ത് വേനല്‍ച്ചൂട് അസഹ്യമായി തുടരുമ്പോള്‍ പക്ഷിമൃഗാദികളുടെ ഭക്ഷണമെനുവിലും മാറ്റംവരുത്തിയിരിക്കുകയാണ് തിരുവനന്തപുരം മൃഗശാല. അനക്കോണ്ടയ്ക്ക് എസിയും, കടുവയ്ക്ക് കുളിക്കാന്‍ ഷവറും മൃഗശാലയില്‍ ഏര്‍പ്പെടുത്തി. സസ്യഭുക്കുകളായ മൃഗങ്ങള്‍ക്ക് പ്രത്യേക മെനുവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൂട് മൂലം ആഹാരക്രമത്തില്‍ മാറ്റം വരുത്തിയതോടെ മാംസം കഴിക്കുന്ന മൃഗങ്ങളുടെ മെനുവില്‍ നിന്നും ചിക്കനും ഔട്ടായി. അതിന് പകരം പോത്തും ബീഫുമാണ് ഇടംപിടിച്ചത്.

ALSO READ:വില്‍പ്പന കുതിപ്പില്‍ ഇന്നോവ ഹൈക്രോസും

മദഗശാലയിലെ നോണ്‍വെജ് ഭക്ഷിക്കുന്ന ജീവികള്‍ക്ക് ഒരുദിവസം 94 കിലോ മാംസമാണ് ആവശ്യമായി വരുന്നത്. ഇപ്പോള്‍ മീനിന്റെ അളവും വര്‍ധിപ്പിച്ചിട്ടുണ്ട്. ദിവസവും 61 കിലോ മീനാണ് വാങ്ങുന്നത്. ഒരു ദിവസം ശരാശരി നാലു കിലോ മാംസം വരെ സിംഹം, പുലി, കടുവ എന്നിവയ്ക്ക് വേണ്ടി വരും. ഇവറ്റകള്‍ക്ക് കുലിക്കാന്‍ കൂടിനകത്ത് ഷവര്‍ സൗകര്യവുമൊരുക്കിയിട്ടുണ്ട്.

ALSO READ:ഗുണ കേവിലിറങ്ങി മലയാളികളുടെ സ്വന്തം ലാലേട്ടൻ; ‘ശിക്കാർ’ അനുഭവം പങ്കുവച്ച് സംവിധായകൻ

ശരീര ഊഷ്മാവ് നിലനിര്‍ത്തുന്നതിനായി കടുവകള്‍ക്ക് ഇടനേരങ്ങളില്‍ ഹോസ് ഉപയോഗിച്ച് വെള്ളമടിച്ചു കൊടുക്കാറുണ്ട്. കടുവകള്‍ക്ക് സാധാരണ ഒരുനേരം മാത്രമാണ് കുളി ഒരുക്കുക. എന്നാല്‍ വേനല്‍ക്കാലത്ത് ഇങ്ങനെയല്ല. പാമ്പുകളുടെ കൂടുകളിലെല്ലാം ഫാനുകളും ഒരുക്കിയിട്ടുണ്ട്. താപനില നിലനിര്‍ത്തുന്നതിനായി മ്ലാവിന്റെ കൂട്ടില്‍ ചെളിയും വെള്ളവും നിറച്ച കുളവും സജ്ജീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News