ട്രാഫിക് പൊലീസിന് ഇനി കുറച്ച് ആശ്വസിക്കാം; തല തണുപ്പിക്കാൻ എ സി ഹെൽമെറ്റ്

കടുത്തവേനലില്‍ വിയര്‍ത്തൊലിച്ച് നടുറോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിന് ഇനി കുറച്ച് ആശ്വസിക്കാം. അഹമ്മദാബാദിലെ ആറ് ട്രാഫിക് പൊലീസുകാര്‍ക്ക് ചൂടിൽ നിന്നും രക്ഷ നേടാൻ പരീക്ഷണാടിസ്ഥാനത്തില്‍ എസി ഹെല്‍മെറ്റ് നൽകിയിരിക്കുകയാണ്. ഓഗസ്റ്റ് പത്ത് മുതലാണ് അഹമ്മദാബാദ് ഈ പരീക്ഷണം ആരംഭിച്ചത്. തല തണുപ്പിക്കുന്നതിന് പുറമെ പൊടിയില്‍ നിന്നും അന്തരീക്ഷത്തിലെ മറ്റ് രാസവാതകങ്ങളില്‍ നിന്നും എസി ഹെല്‍മെറ്റ് സംരക്ഷണം നല്‍കുമെന്നും പൊലീസ് പറഞ്ഞു.

also read; സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ബാററ്റിയിലാണ് എസി ഹെല്‍മെറ്റ് പ്രവര്‍ത്തിക്കുന്നത്. എട്ടുമണിക്കൂര്‍ നേരം ചാര്‍ജ് ചെയ്താല്‍ ഒരു ഷിഫ്റ്റ് ഡ്യൂട്ടി മുഴുവന്‍ ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ കഴിയും. സാധാരണയായി ട്രാഫിക് പൊലീസുകാര്‍ ധരിക്കുന്ന ഹെല്‍മെറ്റിനെക്കാളും അര കിലോ ഭാരക്കൂടുതല്‍ ഈ ഹെല്‍മെറ്റിനുണ്ട്. പ്ലാസ്റ്റിക് കൊണ്ട് തന്നെയാണ് ഇതും നിര്‍മിച്ചിരിക്കുന്നത്.

also read; ‘ഒന്നും ഒളിക്കാനോ മറയ്ക്കാനോ ഇല്ല; എന്ത് പറഞ്ഞാലും മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

അന്തരീക്ഷത്തില്‍ നിന്നും വായുവിനെ വലിച്ചെടുത്ത് മുഖത്തേക്ക് അടിപ്പിക്കുന്നത് വഴി ചൂടും പൊടിയും അകറ്റുന്ന രീതിയിലാണ് ഹെല്‍മെറ്റിന്റെ രൂപകല്‍പ്പന. ഉള്ളിലേക്കെടുക്കുന്ന വായുവിനെ ഹെല്‍മെറ്റ് സ്വയം ഫില്‍ട്ടര്‍ ചെയ്യുമെന്നും നിര്‍മാതാക്കളായ കരം സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡ് പറയുന്നു. എസി ഹെല്‍മെറ്റ് വയ്ക്കാന്‍ തുടങ്ങിയതോടെ സണ്‍ഗ്ലാസും തുവാലയും ഒഴിവാക്കിയെന്നാണ് ട്രാഫിക് പൊലീസുകാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News