വാഹനങ്ങളില്‍ എസി ഉപയോഗിക്കുമ്പോള്‍ ഇന്ധനവും അതേപോലെ ഉപയോഗിക്കണം. എസി ഇല്ലാതെ നല്ല വെയിലുള്ള സമയത്തൊന്നും വണ്ടിക്കുള്ളിലിരിക്കുന്ന കാര്യം ചിന്തിക്കാനേ കഴിയില്ല. ചൂട് മാത്രമല്ല പൊടിയും വായു മലിനീകരണമൊക്കെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തില്‍ നമ്മള്‍ വണ്ടികളില്‍ എസിയിട്ട് തന്നെ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകും. എസി ഉപയോഗിക്കുമ്പോള്‍ വാഹനം എത്രത്തോളം പെട്രോള്‍ ഉപയോഗിക്കുന്നുവെന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. നിങ്ങളുടെ കാര്‍ മോഡലും എന്‍ജിന്‍ കപ്പാസിറ്റിയും എസിയുടെ കാര്യക്ഷമതയുമെല്ലാം ഇതിനെ സ്വാധീനിക്കും. കുറഞ്ഞ ഇന്ധനചെലവില്‍ എസി ഉപയോഗിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം.
ALSO READ: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിയ 9 വനം വകുപ്പ് ജീവനക്കാർക്ക് സസ്പെന്‍ഷന്‍
ആദ്യം എന്‍ജിനെ കുറിച്ച് പരിശോധിക്കാം. ചെറിയ കാറുകളുടെ എന്‍ജിന്‍ 1.2 ലിറ്ററിനും 1.5 ലിറ്ററിനും ഇടയിലാകും. വലിയ കാറുകളില്‍ രണ്ട് ലിറ്ററിന് മുകളിലുമായിരിക്കും എന്‍ജിന്‍. വലിയ എന്‍ജിനുകള്‍ എസി ഓണാക്കിയാല്‍ ഇന്ധന ഉപയോഗം കൂട്ടും. മുമ്പ് പറഞ്ഞ ചെറിയ കാറുകളുടെ എന്‍ജിന്‍ ഇതേസമയം ഓരോ മണിക്കൂറിലും ശരാശരി 0.2 ലീറ്റര്‍ മുതല്‍ 0.4 ലീറ്റര്‍ വരെ പെട്രോള്‍ അധികമായി ഉപയോഗിക്കുമ്പോള്‍ 2.0 ലീറ്ററോ അതിനു മുകളിലോ ഉള്ള വലിയ കാറുകളില്‍ എസി ഉപയോഗിക്കുമ്പോള്‍ അധിക പെട്രോള്‍ ചിലവ് 0.5 ലീറ്റര്‍ മുതല്‍ 0.7 ലീറ്റര്‍ വരെയാണ്. ഇനി പഴയ കാറുകളാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍, മികച്ച രീതിയില്‍ പരിപാലിക്കാത്തവയുമാണെങ്കില്‍ നല്ല രീതിയില്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുമെന്ന് പറയേണ്ടല്ലോ? ഇനി മികച്ച സര്‍വീസ് ചെയ്യുന്ന അധികം പഴക്കമില്ലാത്ത കാറുകളില്‍ ഇന്ധനം അധികം ഉപയോഗിക്കില്ല.
ALSO READ: വെബ് സീരീസില്‍ തുടങ്ങി ഫെമിനിച്ചി ഫാത്തിമയിലൂടെ കൈയ്യടി നേടി ബബിത ബഷീര്‍ ശ്രദ്ധ നേടുന്നു
ഇന്ധനക്ഷമത ഉറപ്പാക്കാന്‍ ചെറിയ തണുപ്പില്‍ എസി ഉപയോഗിക്കാന്‍ ശീലിക്കാം. വാഹനം ഓടിക്കുമ്പോള്‍ മാത്രമല്ല പാര്‍ക്ക് ചെയ്യുമ്പോഴും ശ്രദ്ധിക്കുന്നതും ഇന്ധനചിലവ് കുറയ്ക്കാം. ചൂടുസമയങ്ങളില്‍ തണലത്ത് പാര്‍ക്ക് ചെയ്യുക. വാഹനം ഓടിക്കാന്‍ തുടങ്ങുമ്പോള്‍ തണുക്കാന്‍ വേണ്ട എസിയുടെ അളവ് ഇത് വഴി കുറയും. വിശാലമായ ദേശീയപാതകള്‍ തിരക്കില്ലാത്ത റോഡുകള്‍ എന്നിവടങ്ങളില്‍ എസി ഉപയോഗിക്കാം. എന്നാല്‍ ഗ്ലാസ് തുറന്നിടുന്നത് പൊടി നിറയ്ക്കുന്നതിനൊപ്പം കാറ്റുകയറി വാഹനത്തിന്റെ ഇന്ധനക്ഷത കുറയ്ക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here