രാജ്യത്ത് 2025 മുതൽ ഡ്രൈവർ ക്യാബിനുകളിൽ എസി നിർബന്ധമാക്കും

രാജ്യത്ത് 2025 മുതൽ എല്ലാ ട്രക്കുകളിലെ ഡ്രൈവർ ക്യാബിനുകളിലും എസി നിർബന്ധമാക്കും. തുടർച്ചയായി 11-12 മണിക്കൂർ ജോലി ചെയ്യുന്ന ഡ്രൈവർമാർക്ക് ആശ്വാസം നൽകുന്ന നീരുമാനമാണിത് എന്നാണ് വിലയിരുത്തലുകൾ.

കഠിനമായ ജോലി സാഹചര്യങ്ങളും റോഡിലെ ദൈർഘ്യമേറിയ മണിക്കൂറുകളും ഡ്രൈവർമാരുടെ ക്ഷീണത്തിനും അപകടങ്ങൾക്കും ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. വോൾവോ, സ്‌കാനിയ തുടങ്ങിയ ആഗോള കമ്പനികൾ നിർമ്മിക്കുന്ന ഹൈ-എൻഡ് ട്രക്കുകൾ എയർ കണ്ടീഷൻഡ് ക്യാബിനുകളോടെയാണ് പുറത്തിറങ്ങുന്നത്.

Also read: ‘ഈ പര്‍ദ്ദയിട്ട സഹോദരിമാര്‍ ഭക്ഷണം വിളമ്പി നല്‍കുന്നത് കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്കാണ്’; യഥാര്‍ത്ഥ കേരള സ്റ്റോറിയെന്ന് പി. ജയരാജന്‍

കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇതിന് 18 മാസത്തെ കാലയളവ് ആവശ്യമാണെന്ന് അറിയിച്ചു. 2025 മുതൽ ട്രക്കുകളിലെ ഡ്രൈവർ ക്യാബിനുകൾ എസി നിർബന്ധമാക്കാനുള്ള നിർദ്ദേശത്തിന് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ അംഗീകാരം നൽകിയതായും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News