തിരുവനന്തപുരത്ത് ബൈക്ക് ലെവൽ ക്രോസിലേക്ക് ഇടിച്ചുകയറി അപകടം, 2 പേർക്ക് പരുക്ക്

തിരുവനന്തപുരം മുരുക്കുംപുഴയിൽ ബൈക്ക് ലെവൽ ക്രോസിലേക്ക് ഇടിച്ചുകയറി അപകടം. സംഭവത്തിൽ ബൈക്ക് യാത്രികരായ 2 പേർക്ക് പരുക്കേറ്റു. ട്രെയിൻ കടന്നുപോകുന്നതിനായി ലെവൽ ക്രോസ് ഗേറ്റ് അടച്ചു കൊണ്ടിരുന്ന സമയത്ത് അമിത വേഗതയിൽ എത്തിയ ബൈക്ക് ലെവൽ ക്രോസിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

ALSO READ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് സംസ്ഥാനം സജ്ജം, സ്പോൺസർമാരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും; മന്ത്രിസഭാ യോഗം

മൂന്ന് പേർ സഞ്ചരിച്ചിരുന്ന ബൈക്ക് ആദ്യത്തെ ഗേറ്റിൽ ഇടിച്ച് പാളം കടന്ന് രണ്ടാമത്തെ ഗേറ്റിലിടിച്ചാണ് നിന്നത്. അപകട സമയത്ത് ട്രെയിൻ കടന്നു വരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ബൈക്ക് യാത്രികനായിരുന്ന ഒരാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. ബൈക്ക് അമിത വേഗതയിലാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ALSO READ: ‘ക്രിസ്മസ് ആഘോഷിക്കേണ്ട, വേണമെങ്കിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചോ’- പാലക്കാട് യുപി സ്കൂളിൽ ഭീഷണിയുമായെത്തി വിശ്വഹിന്ദു പരിഷത്ത്

അപകടത്തിൽ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ബൈക്കോടിച്ചിരുന്നത് മദ്യ ലഹരിയിലായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് മംഗലപുരം പൊലീസും ആർപിഎഫും പ്രദേശത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News