മുതലപ്പൊഴിയില്‍ വീണ്ടും അപകടം

തിരുവനന്തപുരം മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. രണ്ട് പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Also read- പാലായില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തെ വന്‍മരങ്ങള്‍ അതിക്രമിച്ച് കയറി വെട്ടി; ബി ജെ പി നേതാവ് അറസ്റ്റില്‍

വര്‍ക്കല സ്വദേശിയുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. തിരയില്‍പ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും പൊലീസും അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

Also read- യുകെയിലെ തിരക്കുള്ള റോഡില്‍ നൃത്താഘോഷം; യുവാക്കള്‍ക്കു നേരെ വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News