കാസർകോഡ് ചെറുവത്തൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ ചോയ്യങ്കോട്ടെ ദീപക് (30), കണ്ണാടിപ്പാറയിലെ ശോഭിത്ത് (25) എന്നിവരാണ് മരിച്ചത്. ചെറുവത്തൂർ കൊവ്വലിൽ വ്യാഴാഴ്ച രാത്രി 10.15 നാണ് അപകടം. ദീപക് സംഭവ സ്ഥലത്തും ശോഭിത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കൊണ്ടു പോകുന്ന വഴിയിൽ വെച്ചുമാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ജോലി കഴിഞ്ഞ് ദീപക് സുഹൃത്തായ ശോഭിത്തിനെ ചെറുവത്തൂരിലെ വീട്ടിൽ കൊണ്ടു വിടാനായി വരുമ്പോഴാണ് അപകടം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here