കെ.എസ്.ആർ.ടി.സിയും ബൊലേറോയും കൂട്ടിയിടിച്ചു, എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക്

എം.സി.റോഡിൽ കെ.എസ്.ആർ.ടി.സി ബസും ബൊലേറോയും കൂട്ടിയിടിച്ചു. ബസ് റോഡിന് കുറുകെ നിക്കുന്നത് കൊണ്ട് റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

കോട്ടയത്ത് നിന്നും കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് മുന്നിൽ പോവുകയായിരുന്ന ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ബൊലേറോ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗത്തെ ടയറിൽ ആണ് ബൊലേറോ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിൻഭാഗത്തെ 2 ടയറുകളും പൊട്ടി ആക്സിൽ ഒടിഞ്ഞ് കെഎസ്ആർടിസി ബസ് റോഡിന് കുറുകെ ആയി നിന്നതാണ് ഗതാഗത തടസ്സമുണ്ടാക്കിയത്.

ഇടിയുടെ ബെലോറെയുടെ മുൻഭാഗം പൂർണമായും തകർന്നു. കുണ്ടറ നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്നു ബൊലേറോ ജീപ്പ്. വാഹനത്തിൽ ഉണ്ടായിരുന്ന കുണ്ടറ നല്ലില സുരേഷ് ഭവനിൽ സുരേഷ് കുമാറിനെയും കെ.എസ്.ആർ.ടി സി യാത്രക്കാരനായ ചാത്തനൂർ സ്വദേശി ഷൈജുവിനെയും പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് കണ്ടക്ടർ പത്മകുമാറിനെ നിസാര പരിക്കുകളോടെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബസ് വലിച്ചു റോഡ് സൈഡിലേക്ക് നീക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ക്രെയിനിന്റെ സഹായം തേടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News