പന്തളം കുരമ്പാലയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

പന്തളം കുരമ്പാലയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റും ഓട്ടോറിക്ഷയും തമ്മിലടിച്ചാണ് അപകടമുണ്ടായത്. പന്തളം പൂഴിക്കാട് സ്വദേശി സജിയുടെ ഓട്ടോയിൽ പിന്നിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. കുരമ്പാല ജംഗ്ഷന് സമീപത്തു നിന്നും പഴകുളം റൂട്ടിലേക്ക് ഓട്ടോ ഇൻഡിക്കേറ്റർ ഇട്ട് തിരിയുമ്പോഴാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ രണ്ട് യാത്രക്കാരായ വനിതകളും ഡ്രൈവറും ആണ് ഉണ്ടായിരുന്നത്. ഇരു വാഹനങ്ങളും അധികവേഗതയിലല്ലായിരുന്നത് അപകടത്തിന്റെ ആക്കം കുറച്ചു. ഓട്ടോ ഡ്രൈവർ സജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Also Read; “ഖരമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുമെന്ന റെയിൽവേയുടെ വാദം ശരിയല്ല; മാലിന്യം എങ്ങനെ സംസ്കരിക്കുന്നുവെന്ന് നഗരസഭയെ ബോധ്യപ്പെടുത്തണം”: മേയർ ആര്യ രാജേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News