കോട്ടയം പൊൻകുന്നം കൊപ്രാക്കളം ജങ്ഷനിൽ ജീപ്പും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് മൂന്നു മരണം

കോട്ടയം പാലാ– -പൊൻകുന്നം റോഡിൽ കൊപ്രാക്കളം ജങ്ഷനിൽ ഇന്നലെ രാത്രി ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോയാത്രക്കാരായ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക്‌ ഗുരുതരപരുക്കേറ്റു. തിടനാട് സ്വദേശി ആനന്ദ്, പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അരുവിക്കുഴി സ്വദേശികളായ രണ്ടു പേർക്കാണ് പരുക്കേറ്റത്‌. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ബുധനാഴ്ച രാത്രി 10.30നായിരുന്നു അപകടം.  പൊൻകുന്നത്തുനിന്ന് കൂരാലിഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിരെയെത്തിയ ജീപ്പ് ദിശതെറ്റി വന്ന്‌ ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്നവർ സ്വകാര്യബസ് ജീവനക്കാരാണ്. ഇളങ്ങുളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ ജീപ്പ്. മൂന്നുപേരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി. ജീപ്പിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ALSO READ: ആദ്യപകുതി അതിഗംഭീരം, കേരളാ ബോക്സോഫീസ് കത്തിക്കാൻ ലിയോ: ഫാൻസ്‌ ഷോയിലെ പ്രതികരണങ്ങൾ പുറത്ത്, ഇത് എൽ സി യു തന്നെ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News