റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ബീച്ച് റോഡില്‍ ആണ് സംഭവം. വടകര കടമേരി സ്വദേശി ടി കെ ആല്‍വിന്‍ (20) ആണ് മരിച്ചത്. തച്ചിലേരി താഴെകുനി സുരേഷ് ബാബുവിൻ്റെ മകനാണ്.
വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആല്‍വിന്‍. ഇതിനിടെ കൂട്ടത്തിലെ തന്നെ ഒരു വാഹനം ഇടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയായിരുന്നു അപകടം.
Read Also: താമരശേരി ചുരത്തിലെ അപകട യാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
ആഡംബര വാഹനങ്ങളായ ഡിഫൻഡർ, ബെൻസ് വാഗൺ എന്നിവയാണ് ചേസിങ് നടത്തിയത്. ഇതിൽ ഡിഫൻഡർ നമ്പർ പോലും ലഭിക്കാത്ത പുതിയ വാഹനമാണ്. അതേസമയം, ഏത് വാഹനമാണ് ആൽബിനെ ഇടിച്ചതെന്ന് വ്യക്തമല്ല.
News summary: A young man was killed in a car accident while filming a reel. The incident took place on Kozhikode Beach Road. The deceased has been identified as TK Alvin (20), a native of Vadakara, Kadameri.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here